സ്പെഷൽ റിക്രൂട്ട്മെൻ്റ് വഴി അർഹതയുള്ള മുഴുവൻ ഉദ്യോഗാർത്ഥികൾക്കും നിയമനം നൽകണം: പി.കെ. ജയലക്ഷ്മി.


Ad
കൽപ്പറ്റ:  
സ്പെഷൽ റിക്രൂട്ട്മെൻ്റ് വഴി അർഹതയുള്ള മുഴുവൻ ഉദ്യോഗാർത്ഥികൾക്കും നിയമനം നൽകണമെന്ന് എ.ഐ. സി.സി. അംഗവും മുൻ മന്ത്രിയുമായ പി.കെ. ജയലക്ഷ്മി ആവശ്യപ്പെട്ടു. വനാതിർത്തികളിലും പട്ടികവർഗ്ഗ കോളനികളോട് ചേർന്നും മാവോയിസ്റ്റ് സാന്നിധ്യം കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിൽ  പട്ടികവർഗ്ഗ യുവതീ യുവാക്കളെ യൂണീഫോം സേനയുടെ ഭാഗമാക്കാൻ കഴിഞ്ഞ യു.ഡി.എഫ്. സർക്കാരാണ് തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ തുടർ നടപടി സ്വീകരിക്കാൻ  പി.എസ്.സി.യോട് ഉമ്മൻ ചാണ്ടി നിർദ്ദേശിക്കുകയും ചെയ്തു. എന്നാൽ പിന്നീട് വന്ന ഇടതു സർക്കാർ നടപടികൾ വൈകിപ്പിച്ചു. മാനദണ്ഡങ്ങളിൽ പരമാവധി ഇളവ് നൽകി നിയമനം നടത്താമെന്നായിരുന്നു ധാരണ .ഇതനുസരിച്ച് ഇപ്പോൾ പി.എസ്.സി. നൽകിയ നിയമന ഉത്തരവിൽ 

എല്ലാ യോഗ്യതയുമുണ്ടായിട്ടും അർഹതപ്പെട്ടവർക്ക്  നിയമനം നല്‍കാതെ പി.എസ്.സി വഞ്ചിച്ചുവെന്ന  ഉദ്യോഗാര്‍ഥികളുടെ പരാതി സർക്കാർ ഗൗരവത്തിലെടുക്കണം.  . വനാന്തരങ്ങളിലെയും വനാതിര്‍ത്തികളിലെയും സെറ്റില്‍മെന്റ് കോളനികളില്‍ വസിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കായി കാറ്റഗറി നമ്പര്‍ 8/2020, 9/2020 എന്നീ തസ്തികകളിലേക്ക് എഴുത്ത് പരീക്ഷയില്ലാതെ നടത്തിയ നിമനത്തിലാണ് വനത്തിനുള്ളില്‍ താമസിക്കുന്നവരടക്കമുള്ള ഉദ്യോഗാര്‍ഥികള്‍ പുറത്തായത്. . ഫിസിക്കല്‍ ടെസ്റ്റില്‍ മിനിമം മൂന്നെണ്ണത്തില്‍ വിജയിക്കണമെന്ന മാനദണ്ഡം പി.എസ്.സി മഖുവിലക്കെടുത്തില്ലെന്ന് ഉദ്യോഗാർത്ഥികൾ പരാതി ഉന്നയിച്ചിട്ടുണ്ട്. . വനത്തിലോ വനത്തിന് സമീപത്തോ താമസിക്കുന്നവര്‍ക്കെന്ന് ഉത്തരവില്‍ പറഞ്ഞിട്ടും നഗരങ്ങളിലടക്കം താമസിക്കുന്നവര്‍ക്ക് നിയമനാനുമതി നല്‍കിയെന്നും ഇവര്‍ പറയുന്നു. നിയമനത്തിൽ രാഷ്ട്രീയ ഇടപെടലും വിവേചനവും നടന്നിട്ടുണ്ടെന്നാണ് ഇവരുടെ പരാതിയിൽ നിന്നും വ്യക്തമാകുന്നത്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കുറച്ച് പേർക്ക് മാത്രം നിയമന ഉത്തരവ് നൽകി പബ്ലിസിറ്റി സ്റ്റണ്ട് ഇറക്കുന്നത്  ഇടത് സർക്കാരിന് ചേർന്ന നടപടിയല്ല. ഈ വിഷയം മുഖ്യമന്ത്രി പരിശോധിക്കണമെന്നും അർഹതപ്പെട്ട മുഴുവൻ പേർക്കും  ഉടൻ നിയമനം നൽകണമെന്നും ജയലക്ഷ്മി ആവശ്യപ്പെട്ടു. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *