August 10, 2026

വയനാട് ജില്ലയില്‍ 226 പേര്‍ക്ക് കൂടി കോവിഡ്: 179 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
.223 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (17.1.21) 226 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 179 പേര്‍ രോഗമുക്തി നേടി. പത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 223 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20246 ആയി. 17158 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 123 മരണം. നിലവില്‍ 2965 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2321 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
വെള്ളമുണ്ട സ്വദേശികളായ 35 പേര്‍, മാനന്തവാടി 29 പേര്‍, മുട്ടില്‍ 21 പേര്‍, കല്‍പ്പറ്റ 19 പേര്‍, അമ്പലവയല്‍ 15 പേര്‍, ബത്തേരി 14 പേര്‍, മീനങ്ങാടി 13 പേര്‍, മേപ്പാടി 10 പേര്‍, നൂല്‍പ്പുഴ, മുള്ളന്‍കൊല്ലി 7 പേര്‍ വീതം, നെന്മേനി, പനമരം 6 പേര്‍ വീതം, പടിഞ്ഞാറത്തറ, കോട്ടത്തറ, തവിഞ്ഞാല്‍ 5 പേര്‍ വീതം, പൂതാടി, വൈത്തിരി 4 പേര്‍ വീതം, എടവക, പൊഴുതന, മൂപ്പൈനാട് 3 പേര്‍ വീതം, തൊണ്ടര്‍നാട്, കണിയാമ്പറ്റ, പുല്‍പ്പള്ളി 2 പേര്‍ വീതം, തരിയോട്, തിരുനെല്ലി, വെങ്ങപ്പള്ളി ഒരാള്‍ വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബാംഗ്ലൂരില്‍ നിന്നും വന്ന എടവക, പടിഞ്ഞാറത്തറ സ്വദേശികളും, തമിഴ്‌നാട്ടില്‍ നിന്നും വന്ന ബത്തേരി സ്വദേശിയുമാണ് ഇതര സംസ്ഥാനത്തു നിന്നുമെത്തി രോഗബാധിതരായത്.
*179 പേര്‍ക്ക്  രോഗമുക്തി*
ബത്തേരി സ്വദേശികളായ 6 പേര്‍, മാനന്തവാടി, മീനങ്ങാടി, പൂതാടി, മേപ്പാടി 4 പേര്‍ വീതം, പടിഞ്ഞാറത്തറ 3 പേര്‍, കണിയാമ്പറ്റ, തൊണ്ടര്‍നാട്, കോട്ടത്തറ, കല്‍പ്പറ്റ, തിരുനെല്ലി, മുട്ടില്‍ 2 പേര്‍ വീതം, മീനങ്ങാടി, അമ്പലവയല്‍, നെന്മേനി, പുല്‍പ്പള്ളി ഒരാള്‍ വീതം, ആലപ്പുഴ 2 പേര്‍, കണ്ണൂര്‍ ഒരാള്‍, വീടുകളില്‍ ചികിത്സയിലുള്ള 135 പേര്‍ എന്നിങ്ങനെയാണ് രോഗമുക്തി നേടിയത്.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *