ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്ക് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ പ്രഥമയോഗത്തിൽ സ്വീകരണം നൽകി
പുതിയതായി തിരഞ്ഞെടുക്കപ്പെട്ട
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർക്ക് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ പ്രഥമയോഗത്തിൽ സ്വീകരണം നൽകി. തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി. ബാലകൃഷ്ണൻ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി എന്നിവർ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.വി വിജോൾ,
പി. കല്യാണി, ജോയ്സി, ഡിവിഷൻ മെമ്പർമാരായ അബ്ദുൾ അസീസ്, പി.കെ അമീൻ, സെക്രട്ടറി പി.കെ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.
Leave a Reply