October 12, 2026

കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന നിയമം പിന്‍വലിക്കുക: ടി.യു.സി.ഐ.

0
By ന്യൂസ് വയനാട് ബ്യൂറോ
  കൽപ്പറ്റ:     കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുന്ന നിയമം പിന്‍വലിക്കുക.                      തൊഴിലാളികളേയും തൊഴില്‍ മേഖലയേയും കോര്‍പ്പറേറ്റുകള്‍ക്ക് അടിയറവെയ്ക്കുന്ന നിയമം പിന്‍വലിക്കുക
ജനദ്രോഹ-കോര്‍പ്പറേറ്റ് വല്‍ക്കരണ വൈദ്യുതി ബില്‍ പിന്‍വലിക്കുക
കരിനിയമങ്ങള്‍ സര്‍ക്കാര്‍ പിന്‍വലിച്ച് സമരം ഒത്തുതീര്‍പ്പാക്കുക.                         തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ടി.യു.സി.ഐ. പ്രവര്‍ത്തകര്‍ നിയമങ്ങളുടെ പകര്‍പ്പ് ചുട്ടെരിച്ചു .മേപ്പാടി ടൗണില്‍ പ്രകടനം നടത്തി.ബില്ലുകള്‍ ചുട്ടെരിച്ചതിനു ശേഷം നടന്ന മീറ്റിംഗ് ടി.യു.സി.ഐ.  സംസ്ഥാന പ്രസിഡന്‍റ് .സാം.പി.മാത്യൂ ഉല്‍ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി  എം കെ അജയകുമാര്‍ ,മരാമത്ത് തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്‍റ്  കെ നസീറുദ്ധീന്‍ ,  ജില്ലാ കമ്മിറ്റി യംഗം ചന്ദ്ര മോഹന്‍ , ഓട്ടോ റിക്ഷാ യൂണിയന്‍ യൂണിറ്റ് പ്രസിഡന്‍റ്  കെ ടി നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു. പി. വിജയകുമാരന്‍ ,ആര്‍ രാമയ്യ, പി.കെ നാരായണന്‍, പി.സുബ്രമണ്യന്‍ തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.
                                                                 
                                                                                           
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *