September 19, 2026

വ്യാജ ദിനേശ് ബീഡി പരിശോധന തുടരും.

0
IMG-20210119-WA0196.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി:ജില്ലയിലും സംസ്ഥനാത്തിന്റെ വിവിധ ഭാഗങ്ങളിലും വ്യാപകമായിക്കൊണ്ടിരിക്കുന്ന വ്യാജദിനേശ് ബീഡി വില്‍പ്പന പൂര്‍ണ്ണമായും തടയുന്നതിനായി വരും ദിവസങ്ങളില്‍ പരിശോധനകള്‍ വ്യാപകമാക്കുമെന്ന് കേരളദിനേശ് ബീഡി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനയില്‍ അമ്പലവയലിലെ ചോയ്‌സ് സ്‌റ്റേഷനറിയില്‍ നിന്നും വന്‍ വ്യാജ ദിനേശ്ബീഡി ശേഖരം പിടികൂടുയിരുന്നു.പോലീസിന്റെ സഹായത്തോടെയാണ് ദിനേശ് ബീഡി സ്‌ക്വാഡ് അംഗങ്ങള്‍ പരിശോധന നടത്തിയത്.ദിനേശ് ബീഡിയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികളെ വഞ്ചിക്കുകയും സാധാരണക്കാരായ ഉപഭോക്താക്കളെ കബളിപ്പിക്കുകയുമാണ് ഇത്തരം വ്യാജബീഡി നിര്‍മാണത്തിലൂടെ നടക്കുന്നത്.ഇതിനെതിരെ വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കാനാണ് തീരുമാനമെന്ന് ചെയര്‍മാന്‍ എം കെ ദിനേശ്ബാബു,സെക്രട്ടറി കെ പ്രഭാകരന്‍ എന്നിവര്‍ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *