നെഹ്റു യുവ കേന്ദ്ര യൂത്ത് ക്ലബ്ബ് അവാര്‍ഡ്.


Ad
യുവജനക്ഷേമം കലാ-കായികം തുടങ്ങിയ  മേഖലകളില്‍  മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച യൂത്ത് ക്ലബുകള്‍ക്കുള്ള നെഹ്റു യുവ കേന്ദ്രയുടെ ജില്ലാ യൂത്ത് ക്ലബ്ബ് അവാര്‍ഡിന് പുല്‍പ്പള്ളി സെന്റര്‍ ഫോര്‍ ലൈഫ് സ്‌കില്‍ ലേര്‍ണിങ് അര്‍ഹതരായി. ആരോഗ്യം, പരിസ്ഥിതി, ശുചിത്വം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, ഡിജിറ്റല്‍ സേവനങ്ങള്‍-പരിപാടികള്‍, ദേശീയ- അന്തര്‍ദേശീയ ദിനാചരണങ്ങള്‍, സാമൂഹ്യ അവബോധ ക്ലാസുകളുടെ സംഘാടനം, പൊതുമുതല്‍ നിര്‍മ്മാണവും സംരക്ഷണവും, കലാ-സാംസ് കാരിക-കായിക-സാഹസിക പ്രവര്‍ത്തനങ്ങള്‍  തുടങ്ങിയ മേഖലകളിലെ  പ്രവര്‍ത്തനമികവിനാണ് ജില്ലാ കളക്ടര്‍ ചെയര്‍പേഴ്‌സണായ സമിതി പുരസ്‌കാരം നല്‍കുന്നത്.  25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.  ജനുവരി 30 ന് അവാര്‍ഡ് ദാനം നടക്കും.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *