നിരവധി കേസുകളിലെ പ്രതി റിസോർട്ടിലെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡന കേസിൽ അറസ്റ്റിൽ.


Ad
കൽപ്പറ്റ: 
വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിലെ റിസോർട്ടിൽ വെച്ച് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയമാക്കുകയും പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത വൈത്തിരി പോലീസ് സ്റ്റേഷൻ പോക്സോ കേസിലെ പ്രതിയായ കോഴിക്കോട് ജില്ലയിൽ കൊലപാതകം, വധശ്രമം, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയുമായ കോഴിക്കോട് കൊടുവള്ളി വാവാട് മൊട്ടമ്മൽ വീട്ടിൽ അബ്ദുറഹിമാൻ കോയ തങ്ങളുടെ മകൻ സിറാജുദീൻ തങ്ങൾ (27) എന്ന പ്രതിയെ വൈത്തിരിയിൽ ഉണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥനായ വൈത്തിരി
പോലീസ് ഇൻസ്പെക്ടർ പ്രവീൺകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം  വൈത്തിരിയിൽ  അറസ്റ്റ്
ചെയ്തു.
.2020 ഒക്ടോബർ 12-ന്   വൈത്തിരിയിലെ റിസോർട്ടിൽ വെച്ചാണ്  കേസിനാസ്പദമായ സംഭവം നടന്നത്. താമരശ്ശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ കേസ് സംഭവ സ്ഥലം വൈത്തിരിയിൽ ആയതിനാൽ ട്രാൻസ്ഫർ ആയി വന്നതാണ്. പ്രതി കോഴിക്കോട് ജില്ലയിലെ ടൌൺ പോലീസ് സ്റ്റേഷൻ, കസബ, ചെമ്മനാട്, താമരശ്ശേരി
എന്നീ പോലീസ് സ്റ്റേഷനുകളിൽ വധശ്രമം, മോഷണം , എൻഡിപിഎസ് കേസുകളിലും, കോഴിക്കോട് ക്രൈംബ്രാഞ്ചിന്റെ കൊലപാതക കേസിലും പ്രതിയായ സ്ഥിരം കുറ്റവാളിയാണ്. ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് അപ്പീൽ കൊടുത്ത് ജാമ്യത്തിൽ ഇറങ്ങിയാണ് പ്രായപൂർത്തിയാകാത്ത ബാലനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയത്.
നടപടിക്രമങ്ങൾ പൂർത്തികരിച്ച് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്കു റീമാന്റ് ചെയ്തു. ആവശ്യമെങ്കിൽ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു. എസ്.ഐ. ജയചന്ദ്രൻ, എസ്.സി. പി.ഒ അബ്ദു റഹിമാൻ, സി.പി.ഒ മാരായ വിപിൻ, ഷജൽ, സാബിത്ത് താഹീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *