പനമരം ഗവ.ഹയർസെക്കണ്ടറി സ്കൂൾ പി.ടി.എ. കുറുവച്ചാട്ട് കോളനിയിൽ മാസ് ക്യാമ്പയ്ൻ നടത്തി.


Ad
പനമരം:
കോവിഡ് കാലഘട്ടത്തിൽ സ്കൂൾ തുറന്ന് പ്രവർത്തനമാരംഭിച്ചപ്പോൾ സ്കൂളിലെത്താൻ വിമുഖത കാണിക്കുന്ന ഗോത്രവർഗ്ഗ വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നതിന്റെ ഭാഗമായി പനമരം ഗവ.ഹയർസെക്കണ്ടറി സ്കൂൾ പി.ടി.എ. കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് കുറുവച്ചാട്ട് കോളനിയിൽ നടന്ന മാസ് ക്യാമ്പെയ്ൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി..ഷംസാദ്മരക്കാർ ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പനമരം  ഡിവിഷൻ മെമ്പർ ശ്രീമതി ബിന്ദു പ്രകാശ്, സ്കൂൾ പി ടി എ പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ എം. കുഞ്ഞമ്മദ്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ മെമ്പർ  സജേഷ് സെബാസ്റ്റ്യൻ ,കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് വൈ. പ്രസി.നജീബ് കരണി, ഗ്രാമ പഞ്ചായത്ത് ഡിവിഷൻ മെമ്പർ
. സുനിൽകുമാർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി ഉഷാദേവി, പി.ടി.എ. വൈ. പ്രസി.സി. സുരേഷ് ബാബു, പ്രധാനാധ്യാപകൻ V മോഹനൻ, ബി. ശകുന്തള ( നോഡൽ ഓഫീസർ) ജനമൈത്രി പോലീസ്, അധ്യാപകർ എന്നിവർ പങ്കെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *