November 6, 2026

വയനാട് ജില്ലയില്‍ 290 പേര്‍ക്ക് കൂടി കോവിഡ്: . 142 പേര്‍ക്ക് രോഗമുക്തി

0
Newswayanad Admin
By ന്യൂസ് വയനാട് ബ്യൂറോ
. 287 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (23.1.21) 290 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 142 പേര്‍ രോഗമുക്തി നേടി. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 287 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 5 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 2 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 21664 ആയി. 18128 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 133 മരണം. നിലവില്‍ 3403 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2608 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മുള്ളന്‍കൊല്ലി സ്വദേശികളായ 34 പേര്‍, നെന്മേനി 33, പൂതാടി 27, എടവക 23, ബത്തേരി 20, മാനന്തവാടി 19 , പനമരം 15, വൈത്തിരി, മീനങ്ങാടി 12 പേര്‍ വീതം, അമ്പലവയല്‍ 11, തൊണ്ടര്‍നാട്, വെള്ളമുണ്ട, മുട്ടില്‍, മൂപ്പൈനാടു  9 പേര്‍ വീതം, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ 7 പേര്‍ വീതം, കല്‍പ്പറ്റ, കണിയാമ്പറ്റ, തരിയോട് 5 പേര്‍ വീതം, മേപ്പാടി, തവിഞ്ഞാല്‍  4 പേര്‍ വീതം, തിരുനെല്ലി 3 പേര്‍, പുല്‍പ്പള്ളി 2 പേര്‍, കോട്ടത്തറ, പൊഴുതന, വെങ്ങപ്പള്ളി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഖത്തറില്‍ നിന്ന് വന്ന മുള്ളന്‍കൊല്ലി സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന മുട്ടില്‍ സ്വദേശി, തമിഴ്‌നാട്ടില്‍ നിന്ന് വന്ന പുല്‍പ്പള്ളി സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. 
*142 പേര്‍ക്ക് രോഗമുക്തി*
നെന്മേനി, ബത്തേരി 6 പേര്‍ വീതം, പടിഞ്ഞാറത്തറ, പൊഴുതന, തവിഞ്ഞാല്‍ 3 പേര്‍ വീതം, മൂപ്പൈനാട്, മാനന്തവാടി വെള്ളമുണ്ട 2 പേര്‍ വീതം, കോട്ടത്തറ, മീനങ്ങാടി, പൂതാടി, തരിയോട്, തൊണ്ടര്‍നാട്, വൈത്തിരി സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 109 പേരുമാണ്  രോഗമുക്തി  നേടിയത്.
.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *