കാട്ടാനയുടെ ആക്രമണം; മരണപ്പെട്ട യുവതിയുടെ കുടുംബത്തിന് റിസോര്‍ട്ട് ഉടമയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കി നല്‍കണം: പി.പി.എ കരീം


Ad

കല്‍പ്പറ്റ: മേപ്പാടി  എളമ്പിലേരി എസ്‌റ്റേറ്റില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ റിസോര്‍ട്ട് ഉടമയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കി മരണപ്പെട്ട കണ്ണൂര്‍ ചേലേരി കല്ലറപുരയില്‍ ഷാഹനയുടെ കുടുംബത്തിന് നല്‍കണമെന്ന് മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് പി.പി.എ കരീം ആവശ്യപ്പെട്ടു. വയനാട്ടില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളുടെയും, ഹോംസ്‌റ്റേകളുടെയും വ്യക്തമായ കണക്കെടുപ്പ് നടത്തണം. നിയമ വിധേയമായും, അനധികൃതമായും പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളുടെയും, ഹോംസ്‌റ്റേകളുടെയും പേര് വിവരം ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് വ്യക്തമാവും വിധം ജില്ലാ ടൂറിസം വകുപ്പ് ഉള്‍പ്പെടെയുള്ളവയുടെ  ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണമെന്നും, ജില്ലയിലെ റിസോര്‍ട്ടുകളുടെയും, ഹോംസ്‌റ്റേകളുടെയും പ്രവര്‍ത്തനം സുരക്ഷമാനദണ്ഡങ്ങള്‍ അനുസരിച്ചാണോയെന്ന് ജില്ലാ ഭരണകൂടം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *