കാട്ടാനയുടെ ആക്രമണത്തില്‍ വിനോദസഞ്ചാരി മരിച്ച സംഭവം ; മാർഗ്ഗരേഖ തയാറാക്കും: ടൂറിസം മന്ത്രി


Ad
കാട്ടാനയുടെ ആക്രമണത്തില്‍ വയനാട് മേപ്പാടിക്ക് സമീപം സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് വിനോദസഞ്ചാരിയായ കണ്ണൂര്‍ സ്വദേശിനി കൊല്ലപ്പെട്ട സംഭവം തികച്ചും ദൗര്‍ഭാഗ്യകരമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 
ജില്ലാ കളക്ടറും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. പ്രാഥമികമായ പരിശോധനയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനം ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ ഒന്നും തന്നെ സ്വീകരിച്ചിരുന്നില്ല എന്നാണ് മനസിലാക്കുന്നത്. ‘റെയിന്‍ ഫോറസ്റ്റ്’ എന്ന സ്ഥാപനത്തിന് മേപ്പാടി പഞ്ചായത്തിന്റെ ലൈസെന്‍സും ഉണ്ടായിരുന്നില്ല. സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ ഗുരുതരമായ വീഴ്ച്ച വരുത്തിയ സ്ഥാപനത്തിന് സ്റ്റോപ്പ്‌ മെമ്മോ നല്‍കിയിട്ടുണ്ട്.
രാജ്യത്ത് ആദ്യമായി സാഹസിക ടൂറിസം ഗൈഡ് ലൈനും രജിസ്ട്രേഷനും ഏര്‍പ്പെടുത്തിയ സംസ്ഥാനമാണ് കേരളം. ഈ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ ടെന്റ് ഉള്‍പ്പടെയുള്ള ഔട്ട്‌ഡോര്‍ സ്റ്റേകള്‍ക്കും മാർഗ്ഗരേഖ ഉടന്‍ പുറത്തിറക്കും. ഇതിനായി അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിക്ക് ആവശ്യമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവിലുള്ള മാനദണ്ഡങ്ങള്‍ക്ക് പുറമേ ഈ ഗൈഡ് ലൈന്‍ കൂടി ഇത്തരം ആക്റ്റിവിറ്റിക്ക് നിര്‍ബന്ധമാക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *