
പനമരം : വയനാട് മെഡിക്കൽ കോളേജ് ജില്ലയുടെ ഹൃദയ ഭാഗമായ പനമരത്ത് സ്ഥാപിക്കണമെന്ന് പനമരം പൗരസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജില്ലയുടെ നാനാ ദിക്കിൽ നിന്നും വളരെ എളുപ്പത്തിലും ആധുനിക റോഡ് മാർഗ്ഗത്തിലും എത്തിപ്പെടാൻ കഴിയുന്ന പ്രദേശമാണ് പനമരം. കൂടാതെ വയനാടിന്റെ മധ്യഭാഗമായതിനാൽ മാനന്തവാടി, വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്കുകളിലെ രോഗികൾക്ക്
പരമാധി 30 മുതൽ 35 കിലോമീറ്ററിനുള്ളിൽ സഞ്ചരിച്ച് ഇവിടേക്കെത്താം. അതിനാൽ പനമരം കേന്ദ്രീകരിച്ച് മെഡിക്കൽ കോളേജ് ഒരുങ്ങുന്നത് ജില്ലയിലെ മുഴുവൻ പേർക്കും ഒരുപോലെ ഗുണം ചെയ്യും. പത്രസമ്മേളനത്തിൽ പൗരസമിതി ഭാരവാഹികളായ എം.ആർ.രാമകൃഷ്ണൻ , കെ.സി. സഹദ്, റസാക്ക്.സി. പച്ചിലക്കാട്, കാദറുകുട്ടി കാര്യാട്ട്, വി.ബി.രാജൻ, ടി. ഖാലിദ് എന്നിവർ സംസാരിച്ചു.



Leave a Reply