‘കാറ്റലിസ്റ്റ് 2021 ‘വിദ്യാഭ്യാസ കൺവെൻഷൻ രാഹുൽഗാന്ധി എം.പി.ഉദ്ഘാടനം ചെയ്യും.


Ad
കൽപറ്റ: കെ.പി.എസ്.ടി. എ വയനാട് ജില്ല സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ കൺവെൻഷൻ 'കറ്റലിസ്റ്റ്‌ 2021-' ബഹുമാനപ്പെട്ടവയനാട് എം.പി.രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും.28/1/2021 ന് ഉച്ചക്ക് രണ്ട് മണിക്ക് മീനങ്ങാടി സെൻ്റ് പീറ്റേർസ് & പോൾസ്' സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന കൺവെൻഷനിൽ ജില്ല പ്രസിഡൻ്റ് സെബാസ്റ്റ്യൻ പാലം പറമ്പിൽഅദ്ധ്യക്ഷത വഹിക്കും കൺവെൻഷനിൽ സംസ്ഥാന പ്രസിഡൻ്റ് കെ.അജിത്കുമാർ, വൈസ് പ്രസിഡൻ്റ് ടോമി ജോസഫ്, മീനങ്ങാടി പഞ്ചായത്ത് പ്രസിഡൻ്റ് വി.വിനയൻ സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ സുരേഷ് ബാബുവുൽ, ഗിരീഷ് കുമാർ പി എസ്.ജില്ലാ സെക്രട്ടറി എം വി രാജൻ എന്നിവർ പ്രസംഗിക്കും.കോവിഡ് മാനദണ്ഡങ്ങൾക്കനുസരിച്ച് നിയന്ത്രണമുള്ളതിനാൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ മുൻകൂട്ടി ഓൺലൈൻ റജിസ്ട്രേഷൻ നടത്തി എൻട്രി പാസ് എടുത്തിരിക്കേണ്ടതാണ്. കൺവെൻഷനോടനുബന്ധിച്ച് 2019 -20 വർഷം സർവീസിൽ നിന്നും വിരമിച്ച ഭാരവാഹികൾക്ക് യാത്രയയപ്പും നൽകുന്നതാണന്ന് ഭാരവാഹികൾ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *