മെഡിക്കൽ കോളെജിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ജില്ലാ ആശുപത്രിയിൽ ഉടൻ തുടങ്ങണമെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ


Ad
മാനന്തവാടി: മെഡിക്കൽ കോളെജിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾ ജില്ലാ ആശുപത്രിയിൽ ഉടൻ തുടങ്ങണമെന്ന് മാനന്തവാടി മർച്ചൻ്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.ജില്ലാ ആശുപത്രി കോമ്പൗണ്ടിൽ വമ്പൻ കെട്ടിടങ്ങൾ ഉയർന്ന് വരുന്നുണ്ട് പ്രാരംഭ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ സാഹചര്യം ഇന്ന് ജില്ലാ ആശുപത്രിയിൽ നിലവിലുണ്ട്. മാനന്തവാടിയിൽ 1980 മുതൽ പരാധീനതകളുമായി പോവുന്ന ജില്ലാ ആശുപത്രി മെഡിക്കൽ കോളെജ് ആക്കിയാൽ സൂപ്പർ സ്പെഷല്യാലിറ്റിയെക്കാളും മുന്തിയ ചികിത്സാ സൗകര്യങ്ങൾ വന്നാൽ അതിൻ്റെ ഗുണഭോക്താക്കൾ വയനാട് ജില്ലയിൽ ഉള്ളവരും അതിർത്തി ജില്ലകളിൽ ഉള്ളവരുമാണ്. പ്രാദേശികവാദങ്ങൾ ഉയർത്തിയും പരസ്പരം തെറ്റിദ്ധരിപ്പിച്ചും രാഷ്ട്രീയമായി വിവാദമുണ്ടാക്കിയും മെഡിക്കൽ കോളെജ് മാനന്തവാടിയിൽവരുന്നതിനെ എതിർക്കുന്നവർ കഥയറിയാതെയാണ് വിമർശിക്കുന്നത്, വിദഗ്ദസമിതി റിപ്പോർട്ടും സംസ്ഥാന സർക്കാറിൻ്റെ തീരുമാനവും അനുകൂലമാണെന്നറിഞ്ഞപ്പോൾ അതിനെ അട്ടിമറിക്കാനാണ് സോഷ്യൽ മാധ്യമങ്ങളിലൂടെ ശ്രമിക്കുന്നത്. സർക്കാർ ഉടൻ വേണ്ട നടപടികൾ എടുക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഇ മെയിൽ കാമ്പയിൻ നടത്തി, പ്രസിഡൻ്റ് കെ ഉസ്മാൻ അധ്യക്ഷത വഹിച്ചു, പി.വി മഹേഷ്, എൻ പി ഷിബി, എം വി സുരേന്ദ്രൻ, എൻ വി അനിൽകുമാർ, ഇ.എ നാസിർ, എം കെ ശിഹാബുദ്ദീൻ, സി.കെ സുജിത്, കെ എക്സ് ജോർജ്, ജോൺസൺ ജോൺ, കെ ഷാനു എന്നിവർ പ്രസംഗിച്ചു,,
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *