തൊഴിലുറപ്പ് പദ്ധതി: ജി.ഐ.എസ് സർവ്വെ ആരംഭിച്ചു


Ad


മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി അടുത്ത അഞ്ചു വർഷ കാലയളവിൽ ഏറ്റെടുക്കുവാൻ പോകുന്ന പ്രവൃത്തികൾ ജി.ഐ.എസ് അധിഷ്ടിത പ്ലാനിങ്ങ് വഴി കണ്ടെത്തുന്നതിനുള്ള  രണ്ടാം ഘട്ട സർവ്വെ ജില്ലയിൽ ആരംഭിച്ചു. പൊഴുതന, മുട്ടിൽ, വേങ്ങപ്പള്ളി, അമ്പലവയൽ, നൂൽപ്പുഴ, നെൻമേനി, മുള്ളൻക്കൊല്ലി, പുൽപ്പള്ളി, പൂതാടി, തിരുനെല്ലി, തൊണ്ടർനാട് എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് സർവ്വെ നടത്തുന്നത്. ആദ്യഘട്ടത്തിൽ മീനങ്ങാടി, മേപ്പാടി, കണിയാമ്പറ്റ, പനമരം, എടവക, വെള്ളമുണ്ട എന്നീ ഗ്രാമപഞ്ചായത്തുകളിൽ സർവ്വെ നടത്തിയിരുന്നു.
രണ്ടാം ഘട്ട സർവ്വെയിൽ ഉൾപ്പെപ്പെട്ട  ഗ്രാമപഞ്ചായത്ത് ജനപ്രതിനിധി കൾക്കും തെരഞ്ഞെടുത്ത ഗ്രാമപഞ്ചായത്തുകളിൽ ഓരു വാർഡിലെ  5 വീതം എന്യൂമറേറ്റർമാർക്കും  പരിശീലനം നൽകി.  പരിശീലനം ലഭിച്ച എന്യുമറേറ്റർമാർ ഭവന സന്ദർശനം നടത്തി  സ്വകാര്യ ഭൂമിയിൽ ഏറ്റെടുക്കാവുന്ന പ്രവൃത്തികൾ സംബന്ധിച്ച വിവരങ്ങളും, തൊഴിലുറപ്പ് പദ്ധതി സാങ്കേതിക വിഭാഗം ജീവനക്കാർ പൊതുഭൂമിയിൽ ഏറ്റെടുക്കേണ്ട പ്രവൃത്തികളുടെ വിവരങ്ങളും ശേഖരിച്ച്  മൊബൈൽ ആപ്പ് വഴി ജി.ഐ. എസ് പ്ലാറ്റ് ഫോമിൽ അപ് ലോഡ് ചെയ്യുകയാണ് ചെയ്യുന്നത്. ഈ രീതിയിൽ കണ്ടെത്തിയ പ്രവൃത്തികൾ മാത്രമാണ് വരും വർഷങ്ങളിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഏറ്റെടുക്കുക. സ്വകാര്യഭൂമിയിൽ കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ്, നടേപ്പ് കമ്പോസ്റ്റ്, വെർമി കമ്പോസ്റ്റ്, കോഴിക്കൂട്, ആട്ടിൻകൂട്, പന്നിക്കൂട്, കിണർനിർമ്മാണം, കിണർ റീചാർജ്, കുളം, തീറ്റപുൽ കൃഷി, അസോള ടാങ്ക്, തൊഴുത്ത്, ശൗചാലയം, മഴവെള്ള സംഭരണി, മഴക്കുഴി, കയ്യാല, ജൈവവേലി, തട്ട് തിരിക്കൽ, ഡ്രെയിനേജ്, ഭൂവികസന പ്രവർത്തനങ്ങൾ, സ്റ്റാഗേഡ് ട്രഞ്ച്, കോണ്ടൂർ ട്രഞ്ച്, കോണ്ടൂർ ബണ്ട്, സ്വയം സഹായ സംഘത്തിന് വർക്ക് ഷെഡ് തുടങ്ങിയ പ്രവൃത്തികളും പൊതുഭൂമിയിൽ കലുങ്ക്, കുളം, ചെക്ക് ഡാം, പൊതു ശ്മശാനം, അംഗൻവാടി, ഗവ.സ്‌കൂളുകൾക്ക് ഡൈനിങ്ങ് ഹാൾ/പാചകപ്പുര, നിർമ്മാണ സാമഗ്രികളുടെ ഉല്പാദന യൂണിറ്റ് തുടങ്ങിയ പ്രവൃത്തികളും ഏറ്റെടുക്കും. ജനുവരി 28  മുതൽ ഫെബ്രുവരി 2 വരെ നടക്കുന്ന സർവ്വെയിൽ ജനപ്രതിനിധികളും പൊതുജനങ്ങളും  സഹകരിക്കണമെന്ന് ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ അറിയിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *