കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദ്വാരക മേഖല കെ .സി. വൈ. എം. ബൈക്ക് റാലി നടത്തി


Ad
ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തോണിച്ചാൽ ഇടവകയുടെ നേതൃത്വത്തിൽ ദ്വാരക മേഖല കെ സി വൈ എം ബൈക്ക് റാലി നടത്തി. ദ്വാരക ഫൊറോനാ വികാരി ഫാ ഷാജി മുളകുടിയാങ്കൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. മാനന്തവാടി ഗാന്ധി പാർക്കിൽ നടന്ന പൊതുസമ്മേളനത്തിൽ ഫാ.  നോബിൾ തോമസ് മുഖ്യപ്രഭാഷണം നടത്തി. ദ്വാരക മേഖല സെക്രട്ടറി ഷിനു വടകര സ്വാഗതവും മേഖല പ്രെസിഡന്റ് ബിബിൻ പിലാപ്പള്ളി നന്ദിയും പറഞ്ഞു. തോണിച്ചാൽ kcym പ്രസിഡന്റ് അജയ് മുണ്ടക്കൽ മുദ്രാവാക്യം ചൊല്ലകൊടുത്തു. ദ്വാരക മേഖല ഡയരക്ടർ ഫാ ബിജോ കറുകപ്പള്ളി, തോണിച്ചാൽ ശാഖ ഡയറക്ടർ ഫാ ജിന്റോ തട്ടുപറമ്പിൽ, ഫാ ജസ്റ്റിൻ മുത്താനിക്കാട്ട്. എന്നിവർ സന്നിഹിതരായിരുന്നു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *