കെ.പി.എസ്ടി.എ പ്രീ പ്രൈമറി ടീച്ചേര്‍സ് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി


Ad
.

കല്‍പറ്റ: പ്രീ പ്രൈമറി മേഖലയോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് കെ.പി.എസ് ടി.എ സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന സമരപരിപാടികളുടെ ഭാഗമായുള്ള വയനാട് ജില്ല സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ കല്‍പറ്റയില്‍ നടന്നു.സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു.കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിലെ മുഴുവന്‍ പ്രീ പ്രൈമറി അദ്ധ്യാപിക മാര്‍ക്കും തസ്തിക അനുവദിച്ച് നിയമനം നല്‍കുക, ഓണറേറിയം 1000 രൂപ വെട്ടിക്കുറച്ച നടപടി പിന്‍വലിക്കുക, 2012 ന് ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്കും ഓണറേറിയം അനുവദിക്കുക, അനധികൃതമായി നിയമനങ്ങള്‍ നടത്താനുള്ള ശ്രമത്തില്‍ നിന്നും പിന്തിരിയുക മുഴുവന്‍ പ്രീ പ്രൈമറി കുട്ടികള്‍ക്കും ഉച്ചഭക്ഷണം അനുവദിക്കുക, പാഠപുസ്തകങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാകുകതുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുന്നത്.പ്രീ പ്രൈമറി സെല്‍ ചെയര്‍ പേര്‍സണ്‍ റഷീദ ടി.എ, അദ്ധ്യക്ഷത വഹിച്ചു.കണ്‍വീനര്‍ അജിത കെ.,ജില്ല പ്രസിഡന്റ് സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, ടോമി ജോസഫ്, ശ്യാംകുമാര്‍ എം.കെ, ഷാജു കെ എല്‍, ഗിരിഷ് കുമാര്‍ പി.എസ്, ഉലഹന്നാന്‍ എം യു ,ശ്രീജേഷ് ബി നായര്‍, ബിന്ദു കെ ,അനുപ് ടി.എംതുടങ്ങിയവര്‍ പ്രസംഗിച്ചു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *