July 16, 2026

വര്‍ഗീയതയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു .

0
04.jpg
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ :യൂത്ത് കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഗാന്ധി മരിക്കാത്ത ഇന്ത്യ എന്ന മുദ്രാവാക്യം' ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വര്‍ഗീയതയ്‌ക്കെതിരെ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. ബിജെപിയും സിപിഎമ്മും കേവലം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി നടത്തുന്ന വര്‍ഗീയ നീക്കങ്ങള്‍ കേരളത്തിലെ പൊതു സമൂഹം ഒറ്റക്കെട്ടായി എതിര്‍ത്തു തോല്‍പ്പിക്കേണ്ടതാണെന്ന്.യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ അഭിപ്രായപ്പെട്ടു. മതേതരത്വത്തിന് സംരക്ഷണം കവല പ്രസംഗത്തിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ മാത്രമൊതുങ്ങുന്ന സിപിഎമ്മിന്റെ നിലപാടുകള്‍ കേരള സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിരോധ സദസ്സ്  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു .യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി അഗസ്റ്റിന്‍ പുല്‍പ്പള്ളി അധ്യക്ഷത വഹിച്ചു. ഗാന്ധിദര്‍ശന്‍ വേദി ജില്ലാ പ്രസിഡന്റ് എബ്രഹാം .ഇ.വി മുഖ്യപ്രഭാഷണം നടത്തി. സാലിറാട്ടകൊല്ലി ,സിജു പൗലോസ് ,ഷൈജല്‍ വി.സി ,അസീസ് വാളാട്, സുനീര്‍ ഇത്തിക്കല്‍, ടി.എം ഷാജി ,സഹീര്‍ സജീവ് ചോമടി ,അനീഷ്  ഇ. എം, ഷിജു ഗോപാലന്‍, അരുണ്‍ദേവ്, ഡിന്റോ ജോസ് തുടങ്ങിയവര്‍ സംസാരിച്ചു
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *