റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടാനുള്ള നടപടി ജില്ലയിലെ ടൂറിസം മേഖലയെ തകര്‍ക്കും; കേരള കോണ്‍ഗ്രസ് (ജേക്കബ്)


Ad
കല്‍പ്പറ്റ: ജില്ലയിലെ റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടാനുള്ള വനം വകുപ്പിന്റെ നീക്കം വയനാട് ടൂറിസം മേഖലയെ തകര്‍ക്കുമെന്നും നൂറുകണക്കിന് ആളുകള്‍ തൊഴില്‍ രഹിതര്‍ ആകുമെന്നും കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ ജനറല്‍ ബോഡി യോഗത്തില്‍ അറിയിച്ചു. വയനാട്ടില്‍ വനത്തോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകളും ഹോംസ്‌റ്റേയും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ജില്ലയില്‍ ഏകദേശം രണ്ടായിരത്തോളം സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. സകല നിയമങ്ങളും ലംഘിച്ച് വര്‍ഷങ്ങളായി വനത്തോട് ചേര്‍ന്നും വനത്തിനകത്തും റിസോര്‍ട്ടുകള്‍ നടത്തുന്നത് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ടൂറിസ്റ്റുകള്‍ വരുന്ന വയനാട് ജില്ലക്ക് പ്രത്യേക പരിഗണന നല്‍കണം. വയനാട്ടിലെ പരിസ്ഥിതി വാദികള്‍ ജില്ലയിലെ ക്വാറികള്‍, കുറുവാദ്വീപ് എന്നിവ അടച്ചുപൂട്ടിയപ്പോള്‍ ഈ വനത്തിനകത്തു നടക്കുന്ന നിയമലംഘനം കണ്ടില്ലെന്നു നടിക്കുന്നതിന്റെ പിന്നാമ്പുറം അന്വേഷിക്കണമെന്നും യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കെ എം അബ്രഹാം അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് ചെയര്‍മാന്‍ എം സി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. പി ജെ കുര്യന്‍, എം ജി മനോജ്, റിനീഷ് മാടക്കര, കുഞ്ഞിക്കണ്ണന്‍, കെ സി മാണി, ബേബി, മനോജ് കടത്തനാട്ട്, കൃഷ്ണന്‍കുട്ടി, ദേവദാസ് വാഴക്കണ്ടി തുടങ്ങിയവര്‍ സംസാരിച്ചു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *