മോദി രാജ്യത്തെ കുത്തകകൾക്ക് തീരെഴുതി: സി.കെ. സുബൈർ


Ad
കൽപ്പറ്റ: എൻപത്തിയാറ് ശതമാനം വരുന്ന രാജ്യത്തെ കർഷകരോട് മുഖം തിരിക്കുന്ന മോദി സർക്കാർ കുറഞ്ഞ ശതമാനം വരുന്ന കുത്തക മുതലാളിമാർക്ക് രാജ്യത്തെ തീരെഴുതി കൊടുത്തിരിക്കയാണ് പുതിയ കാർഷിക നിയമത്തിലൂടെ ചെയ്തിരിക്കുന്ന തെന്ന് മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ. സുബൈർ പ്രസ്താവിച്ചു. ഇന്ത്യയിലെ ഭരണകൂടം ജനവിരുദ്ധമാണ്. റിപ്പബ്ലിക്ദിനത്തിൽ ഇന്ത്യയിലെ ജനം വീക്ഷിച്ചത് റിപ്പബ്ളിക് ദിന പരേഡല്ല ദില്ലി സമരക്കാർ നടത്തിയ ട്രാക്ടർ റാലിയാണെന്നും സുബൈർ സാഹിബ് പറഞ്ഞു.സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി മുട്ടിൽ ബസ് സ്റ്റാന്റിൽ നടത്തിയ ഫാർമേഴ്സ് സ്ക്വയർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയർമാൻ എൻ.കെ റഷീദ് ഹാജി അധ്യക്ഷത വഹിച്ചു. ദില്ലി ധർമ്മ സമരത്തിനിടയിൽ മരണമടഞ്ഞ കർഷകർക്കായി സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡ ന്റ് വി. അസൈനാർ ഹാജി ആദരാജ്ഞലി പ്രമേയം അവതരിപ്പിച്ചു.
ജില്ലാ ലീഗ് സെക്രട്ടറി കെ.നൂറുദ്ദീൻ, യൂത്ത്ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി.കെ. ആരിഫ്, എസ്.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി സി.കുഞ്ഞബ്ദുല്ല, മുട്ടിൽ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് വാകര, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടൻ, എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി റമീസ് പനമരം, കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി ഇസ്മയിൽ പരിയാരം, ഗഫൂർ വെണ്ണിയോട്, 
 ബാവ ചീരാൽ, ടി.പി.അഹമദ് കോയ, സി.മമ്മി, എം. അന്ത്രു ഹാജി, സി.കെ.അബുബക്കർ ഹാജി, ലത്തീഫ് അമ്പലവയൽ, ഉസ്മാൻ മേമന, സിറാജ് കുട്ടമംഗലം, എം. അലി, എം.കെ. അലി പ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഖാലിദ് രാജ സ്വാഗതവും ജില്ലാ സെക്രട്ടറി പി.കെ.അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *