വയനാട് മെഡിക്കൽ കോളേജ്: ഉത്തരകേരള മലയൻ സമുദായോദ്ധാരണ സംഘം സായാഹ്ന ധർണ്ണയും റാലിയും നടത്തി


Ad
യു.കെ.എം.എസ് സായാഹ്ന  ധർണ്ണയും  റാലിയും നടത്തി
മാനന്തവാടി:
 
വയനാട് ജില്ലയിൽ  മെഡിക്കൽ കോളേജ് ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉത്തരകേരള മലയൻ സമുദായോദ്ധാരണ സംഘം (UKM SS ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ റാലിയും  സായാഹ്ന ധർണ്ണയും നടത്തി.
   ധർണ്ണ സംഘടനയുടെ സംസ്ഥാന ജോ: സെക്രട്ടറി   ബി.പ്രദീപ് വയനാട് ഉത്ഘാടനം ചെയ്തു.   ജില്ലാ പ്രസിഡണ്ട് കൃഷ്ണദാസ് കോട്ടത്തറ അദ്ധ്യക്ഷം വഹിച്ചു.  ജില്ലാ സെക്രട്ടറി വി.കെ. ചന്ദ്രൻ സ്വാഗതവും ജോ: സെക്രട്ടറി സി.കെ. വിനോദ് നന്ദിയും പറഞ്ഞു . സംഘടന രക്ഷാധികാരി കെ.എം. സുന്ദരൻ ,വി .സി . ബാലകൃഷ്ണൻ ,ടി.കെ.സതീശൻ ചൊവ്വ ,കെ.എം. സുമേഷ്  ,ഗീതാരവീന്ദ്രൻ ,ഷൈലജ വിജയൻ തുടങ്ങിയവർ നേതൃത്വം നല്കി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *