September 19, 2026

എ.ഐ.വൈ.എഫ് ഗാന്ധി സ്മൃതി “രക്ത സാക്ഷ്യം” സംഘടിപ്പിച്ചു

0
A00A3895-1.JPG
By ന്യൂസ് വയനാട് ബ്യൂറോ


കൽപറ്റ: മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് ഗാന്ധി രക്തസാക്ഷി ദിനത്തിൽ ജില്ലയിലെ വിവിധ മണ്ഡലം കേന്ദ്രങ്ങളിൽ ” രക്ത സാക്ഷ്യം” ക്യാമ്പയിൻ സംഘടിപ്പിച്ചു.

കൽപറ്റ മണ്ഡലത്തിൽ എഐഎസ്എഫ് മുൻ സംസ്ഥാന പ്രസിഡന്റ് വി. വിനിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജെസ്മൽ അമീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മെജോ ജോൺ സ്വാഗതം പറഞ്ഞു. ജില്ലാ കമ്മിറ്റിയംഗങ്ങളായ വി.പി സ്വരാജ്, റഹിം, സജിമേപ്പാടി , സന്ധ്യ വിനോദ്  പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *