April 19, 2024

ഇടതുപക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങൾക്കെതിരെ എം.എസ്.എഫ്. സമര ചുമര് .

0
Img 20210131 Wa0051.jpg
 കൽപ്പറ്റ:എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 26ന് കോഴിക്കോട് വെച്ച് നടക്കുന്ന സ്റ്റുഡൻസ് വാറിന്റെ പ്രചരണാർത്ഥം ഇടതുപക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങൾ തുറന്നുകാണിക്കുക എന്ന ലക്ഷ്യത്തിൽ ശാഖാ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജനുവരി 31ന് 
സമരച്ചുമര് പ്രതിഷേധത്തിന് തുടക്കമായി.കൽപ്പറ്റ ടൗൺ ശാഖയിൽ എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് പിപി ഷൈജൽ ഉദ്ഘാടനം ചെയ്തു.
പ്രതിഷേധ ചുമരിൽ കഴിഞ്ഞ അഞ്ചുവർഷത്തെ ഇടതുപക്ഷ സർക്കാരിന്റെ വിദ്യാർത്ഥി വിരുദ്ധവും മനുഷ്യത്വരഹിതവുമായ പ്രവർത്തനങ്ങളായ ഓൺലൈൻ ക്ലാസിന്റെ  പേരിൽ വളാഞ്ചേരിയിലെ വിദ്യാർത്ഥിനിയെ കൊലക്ക് കൊടുത്തത്.ഹൈടെക് ക്ലാസ്സുകളുടെ മേനി പറയുന്ന കാലത്ത് ക്ലാസ് റൂമിൽ നിന്ന് വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ചത്.ടീച്ചറമ്മയുടെ നാട്ടിൽ നാലാം ക്ലാസുകാരി ക്രൂരമായി പീഡിപ്പിക്കപ്പത്. ഫീസ് വർദ്ധനവ്അ,വകാശ നിഷേധം,മെറിറ്റ് അട്ടിമറി,ചരിത്രത്തിലാദ്യമായി എസ്എസ്എൽസി പരീക്ഷ രണ്ടുതവണ എഴുതിയത  തുടങ്ങിയ സർക്കാരിന്റെ നിരുത്തരവാദ സമീപനങ്ങൾ ചിത്രസഹിതം രേഖകൾ തയ്യാറാക്കി എല്ലാ ശാഖകളിലും  ചുമരെഴുത്ത്  രൂപത്തിൽ ആണ് പരിപാടി എംഎസ്എഫ് സംഘടിപ്പിക്കുന്നത്.
ചുമരെഴുത്ത് സധ്യമല്ലാത്ത സ്ഥലത്ത് കാൻവാസുകൾ ഉപയോഗിച്ചും മറ്റു മാർഗങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കുന്നത്.ജില്ലാ കമ്മിറ്റി അംഗം ഷമീർ ഒടുവിൽ,
മുനിസിപ്പാലിറ്റി എംഎസ്എഫ് പ്രസിഡന്റ് മുബഷിർ
എമിലി,അസ്ലം ഒടുവിൽ,അനസ് പള്ളിതാഴെ,അബു സുഫിയാൻ
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *