November 6, 2026

മായം കലര്‍ന്ന പാല്‍ തടയണം: ക്ഷീരകര്‍ഷക കോണ്‍ഗ്രസ്

0
IMG_20211103_150903.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: മറ്റു സംസ്ഥാനങ്ങളില്‍നിന്നും വില്‍പ്പനയ്ക്ക് കൊണ്ടുവരുന്ന പാല്‍ മായം കലര്‍ന്നതും ഗുണനിലവാരത്തില്‍ മോശവുമാണെന്നു തെളിഞ്ഞിട്ടും യാതൊരുവിധ പരിശോധനയും ഇപ്പോഴും നടക്കുന്നില്ലെന്ന് ക്ഷീര കര്‍ഷക കോണ്‍ഗ്രസ് ബത്തേരി താലൂക്ക് യോഗം കുറ്റപ്പെടുത്തി. കര്‍ഷകരുടെ പാലിന്റെ ഗുണനിലവാരം നോക്കുന്നത് ഇപ്പോഴും ശാസ്ത്രീയമായിട്ടല്ല. ചൂഷണത്തിന് വിധേയരാവുകയാണ് ക്ഷീരകര്‍ഷകര്‍. ക്ഷീര കര്‍ഷകരെ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക, കാലിത്തീറ്റക്ക് സബ്‌സിഡി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സമര പരിപാടികള്‍ നടത്തുവാന്‍ യോഗം തീരുമാനിച്ചു. ഐ.എന്‍.ടി.യു.സി. ജില്ലാ ട്രഷറര്‍ ഉമ്മര്‍ യോഗം ഉല്‍ഘാടനം ചെയ്തു. ക്ഷീര കര്‍ഷക കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എം.ഒ. ദേവസി മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് പ്രസിഡന്റ് ഷാന്റി ചേനപ്പാടി അധ്യക്ഷനായിരുന്നു. സി.എ. ഗോപി, ജോസ് കുറ്റിയാംകോണം, മാത്യു പോള്‍, ഷാജി ചുള്ളിയോട്, എ.എക്‌സ് ജോസ്, കെ.കെ. ബാബു, ഷാജി തോമ്രയില്‍, ജോര്‍ജ്, സെബാസ്റ്റിയന്‍ എന്നിവര്‍ പ്രസംഗിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *