കാട്ടിക്കുളം കേരള സഹകരണ ബാങ്കിന് മുന്നിൽ ധർണ നടത്തും: കേരള ഫാർമേഴ്സ് അസോസിയേഷൻ

മാനന്തവാടി: കൃഷിക്കാരെ സഹായിക്കാൻ സർക്കാർ പ്രഖ്യാപിച്ച വായ്പ മൊറോട്ടോറിയം കർഷകരെ സഹായിക്കുന്നതിന് പകരം ആൽമഹത്യയിലേക്ക് തളളി വിടുകയാണന്ന് കേരള ഫാർമേഴ്സ് അസോസേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. വന്യമൃഗ ശല്യം, രണ്ട് വർഷത്തെ പ്രളയം, കോവിഡ്, വരൾച്ച, കൃഷിയിടത്തിലെ രോഗബാധ, കാർഷിക ഉൽപ്പന്നങ്ങളുടെ വില തകർച്ച എന്നിവ മൂലം ബുദ്ധിമുട്ടുന്ന കർഷകരെ ബാങ്കുകൾ നിരന്തരം ജപ്തി നോട്ടീസ്സ് അയച്ച് പീഠിപ്പിക്കുകയാണ്. ഈ കടുത്ത നടപടിക്കെതിരെ നവംബർ 5 ന് കാട്ടികുളം കേരള ബാങ്കിന് മുമ്പിൽ സംയുക്ത കർഷക മുന്നണികളെ ഉൾപ്പെടുത്തി ധരണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജില്ലയിലെ ആയിരക്കണക്കിന് കർഷകർക്ക് ജപ്തി നോട്ടീസ് അയച്ചിട്ടുണ്ട്. ഇത് നിരവധി കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്. കാലവർഷത്തിൽ കൃഷി നശിച്ചവർക്കും വന്യ മൃഗങ്ങൾ കൃഷി നശിപ്പിച്ചവർക്കും അർഹമായ നഷ്ട പരിഹാരം അനുവദിക്കാൻ സർക്കാർ തയ്യാറാകുന്നില്ല. കർഷകരുടെ മുഴുവൻ കടങ്ങളും ഉപാധികളില്ലാതെ എഴുതി തള്ളണം. എല്ലാ കർഷകർക്കും പ്രതിമാസം 10000 രൂപ വീതം ശമ്പളമായി നൽകണം. യഥാർത്ഥ കർഷകരെ ഉൾപ്പെടുത്തി കൃഷി സമിതികൾ പുനർ സംഘടിപ്പിക്കണം. കർഷകരുടെ മക്കൾക്ക് ബാങ്കുകൾ വിദ്യാഭ്യാസ വായ്പ നിഷേധിക്കുകയാണ്. ഇത് അവസാനിപ്പിക്കണം. കർഷകരുടെ മക്കൾക്ക് സർക്കാർ ജോലിയിൽ സംവരണം ഏർപ്പെടുത്തണം. വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണം. ജപ്തി നടപടികളുമായി മുന്നോട്ടു പോകുന്ന ബാങ്കുകൾ ഉപരോധിക്കുമെന്ന് കെഎഫ്എ ചെയർമാൻ സുനിൽ മഠത്തിൽ, പൗലോസ് വെള്ളമുണ്ട, മാത്യു പനവല്ലി, കെ.എം. ഷിനോജ് മാനന്തവാടി, ആലിയ കമ്മോം എന്നിവർ പങ്കെടുത്തു.



Leave a Reply