May 14, 2026

പെന്‍ഷന്‍ അദാലത്ത് ഡിസംബര്‍ 8 ന്

0
IMG_20211103_183025.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട് കള്ള് വ്യവസായ കേമനിധി ബോര്‍ഡിലെ അംഗങ്ങള്‍ക്ക് തൊഴിലാളി, കുടുംബ, സാന്ത്വന പെന്‍ഷന്‍ അപേക്ഷകളുടെ പരാതി പരിഹരിക്കുന്നതിനായി ഡിസംബര്‍ 8 ന് അദാലത്ത് നടത്തുന്നു. അപേക്ഷ സമര്‍പ്പിച്ചിട്ട് നാളിതുവരെ പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്കും, പെന്‍ഷന്‍ പാസ്സായി ഉത്തരവ് ലഭിച്ചിട്ടും പെന്‍ഷന്‍ ലഭിക്കാത്തവര്‍ക്കും, പെന്‍ഷന്‍ നിരസന ഉത്തരവ് ലഭിച്ചിട്ട് നിശ്ചിത സമയ പരിധിയില്‍ അപ്പീല്‍ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്കും പരാതി കോഴിക്കോട് ജില്ലാ ഓഫീസില്‍ നവംബര്‍ 27 നകം നല്‍കാം. ബോര്‍ഡില്‍ വെച്ച് നിരസിച്ച അപ്പീല്‍ അപേക്ഷയും, മസ്റ്ററിങ് ചെയ്യാത്ത കാലയളവിലെ പെന്‍ഷന്‍ അനുവദിക്കുന്നത് സംബന്ധിച്ച അപേക്ഷകളും അദാലത്തില്‍ പരിഗണിക്കുകയില്ല. ഓഫീസ് ഫോണ്‍ നമ്പര്‍ 0495 2384355.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *