September 20, 2026

രാഹുല്‍ ഗാന്ധി എം. പി യുടെ സന്ദര്‍ശനം :കനത്ത സുരക്ഷയിൽ ജില്ല

0
IMG-20220701-WA00212.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി: രാഹുല്‍ഗാന്ധിയുടെ വി.വി.ഐ.പി സുരക്ഷയുമായി ബന്ധപ്പെട്ട് വയനാട് ജില്ലയില്‍ ആയിരത്തോളം പോലീസ് ഓഫീസര്‍മാരെയാണ് വിന്യസിച്ചിട്ടുള്ളത്.കണ്ണൂര്‍ മാങ്ങാട്ട് പറമ്പ് എഎപി ക്യാമ്പ്, മലപ്പുറം എംഎസ് പി ക്യാമ്പ്, തൃശ്ശൂര്‍ വനിത ബറ്റാലിയന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പോലീസുകാര്‍ കഴിഞ്ഞ ദിവസം തന്നെ ജില്ലയിലെത്തിയിരുന്നു. എം.പി ഓഫീസ് ആക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കിയിട്ടുള്ളത്. കണ്ണൂര്‍ ഡി.ഐ.ജി. രാഹുല്‍.ആര്‍. നായര്‍ക്കാണ് പോലീസിന്റെ മേല്‍നോട്ടം. ഇദ്ദേഹം കുറച്ചു ദിവസങ്ങളായി ജില്ലയില്‍ ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.ജില്ലാ പോലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ അവധിയിലായതിനാല്‍ പോലീസ് ആസ്ഥാനത്തെ എസ്.പി. ആയ ആര്‍. ആനന്ദിനാണ് ലോ ആന്‍ഡ് ഓര്‍ഡര്‍ ചുമതല. കൂടാതെ മൂന്ന് തഹസില്‍ദാര്‍മാര്‍ക്ക് എക്‌സി.മജിസ്‌ട്രേറ്റിന്റെ ചുമതലകള്‍ നല്‍കിയിട്ടുണ്ട്.കോഴിക്കോട് റൂറല്‍ എസ്.പി. എ. ശ്രീനിവാസന് അധികചുമതലയും നല്‍കിയിട്ടുണ്ട്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *