April 20, 2024

ലഹരി വിരുദ്ധ വാരാചരണ സന്ദേശവുമായി സെന്റ് കാതറിൻസ് സ്കൂളിന്റെ കലാജാഥ

0
Img 20220701 Wa00262.jpg
പയ്യംപള്ളി : ജനമൈത്രി എക്സൈസ് ഡിപ്പാർട്മെന്റും സെന്റ് കാതറിൻസ് ഹയർസെക്കണ്ടറി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ദിനചാരണ പരിപാടി ശ്രദ്ധേയമായി.ലഹരി വിരുദ്ധ വാരാചരണ സമാപന ദിനമായ ജൂലൈ ഒന്നിന് ആയിരത്തോളം വിദ്യാർത്ഥികൾ പ്ലകാർഡും കയ്യിലേന്തി അണിനിരന്ന ലഹരി വിരുദ്ധ റാലിയും, പയ്യമ്പള്ളി, കൊയിലേരി ടൗണുകളിൽ അവതരിപ്പിച്ച ഫ്ലാഷ് മോബും ജനങ്ങൾക്ക്‌ പുതുമയുള്ളതായി. കലാജാഥയുടെ ഭാഗമായി നാടൻ പാട്ടും കവിതയും, സ്കിറ്റും അവതരിപ്പിച്ചു. ജനമൈത്രി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ  സനൽ ഉദ്ഘാടനം ചെയ്ത് ലഹരി വിരുദ്ധ സന്ദേശം നൽകി. സ്കൂൾ മാനേജർ ഫാദർ സുനിൽ വട്ടുകുന്നേൽ അധ്യക്ഷൻ ആയിരുന്നു. ഹെഡ്മാസ്റ്റർ ഷാജു പി.എ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ലഹരി വിരുദ്ധ വാരാചരണത്തിന്റെ ഭാഗമായി പ്ലകാർഡ് നിർമാണം, പോസ്റ്റർ നിർമാണം, കൊളാഷ് നിർമാണം, ജലഛായം എന്നീ മത്സരങ്ങൾ സ്കൂളിൽ നടന്നു.പി ടി എ പ്രസിഡന്റ്‌  ബൈജു ജോർജ്,ലഹരി വിരുദ്ധ ക്ലബ്‌ കൺവീനർമാരായ സ്റ്റെല്ല മാത്യു, ഷീജ ഫിലിപ്പ്, അധ്യാപകരായ ശശി എ.കെ, സജിൻ ജോസ്,വത്സമ്മ ഒ. വി, ലിജിൻ എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *