September 21, 2026

ചെമ്പ്ര പീക്ക് ടിക്കറ്റ് നിരക്ക് വർധന പിൻവലിക്കണം : വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി കമ്മിറ്റി

0
IMG-20220701-WA00282.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : മേപ്പാടി ചെമ്പ്ര പീക്ക് ട്രക്കിങ്ങിന് ടിക്കറ്റ് നിരക്ക് നാലിരട്ടിയായി വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. പത്തു പേർ വരെ അടങ്ങിയ ഗ്രൂപ്പിന് 750 രൂപ ഉണ്ടായിരുന്ന ടിക്കറ്റ് നിരക്കാണ് ജൂലൈ ഒന്ന്  മുതൽ അഞ്ചു പേർക്ക് 1500 രൂപ എന്ന നിരക്കിലേക്ക് വർധിപ്പിച്ചത്. വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ ഇത്തരം അന്യായമായ വർധന വയനാട് ടൂറിസത്തിന് ആത്യന്തികമായി വലിയ ദോഷം ചെയ്യുമെന്ന് വയനാട് ടൂറിസം അസോസിയേഷൻ മേപ്പാടി എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം പ്രസ്താവിച്ചു.
വയനാട്ടിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലെയും ടിക്കറ്റ് നിരക്കുകൾ കുറച്ചു കൂടുതൽ സഞ്ചരികളെ ആകർഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും, കേന്ദ്രങ്ങളിൽ ഓൺലൈൻ ടിക്കറ്റ് സംവിധാനം കൊണ്ടുവരണമെന്നും യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
 പട്ടു വിയ്യനാടൻ ലത്തീഫ് ,സനീഷ് , ജോസ്, റിന്റോ, ചാർളി തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *