April 25, 2026

പ്രഭാത ഭക്ഷണം : ഉദ്ഘാടനം ചെയ്തു

0
IMG-20220705-WA00282.jpg
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ:കല്‍പ്പറ്റ നഗരസഭയുടെ കീഴിലുള്ള സ്‌കൂളുകളില്‍ പ്രഭാത ഭക്ഷണം പരിപാടി നടപ്പിലാക്കുന്നതിന്റെ മുനിസിപ്പല്‍ തല ഉദ്ഘാടനം കല്‍പ്പറ്റ എസ് കെ എം ജെ സ്‌കൂളില്‍ നഗരസഭാ ചെയര്‍മാന്‍ കേയം തൊടി മുജീബ് നിര്‍വ്വഹിച്ചു. നഗരസഭയിലെ മുഴുവന്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌ക്കൂളുകളിലും പ്രഭാതഭക്ഷണം ലഭ്യമാക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു.
ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ടി. മണി അദ്ധ്യക്ഷത വഹിച്ചു.  
നഗരസഭാ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഐസക്ക് ടി.ജെ, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ.പി. മുസ്തഫ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ജൈന ജോയി, സ്‌ക്കൂള്‍ ഹെഡ് മാസ്റ്റര്‍ അനില്‍ മാസ്റ്റര്‍ , പ്രിന്‍സിപ്പല്‍ സാവിയോ ഓസ്റ്റിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *