April 25, 2026

വെള്ളമുണ്ട എ.യു.പി.സ്കൂളിലെ നിയമന വിവാദം: എസ്.ഡി.പി.ഐ. പ്രക്ഷോഭത്തിലേക്ക്

0
IMG_20220706_154930.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ട: വെള്ളമുണ്ട എ.യു.പി.സ്കൂളിലെ നിയമന വിവാദം എസ്.ഡി.പി.ഐ. പ്രക്ഷോഭത്തിലേക്ക്. നാളെ (ജൂലൈ 7 ന് ) മാനന്തവാടി എ.ഇ.ഒ. ഓഫീസിലേക്ക് മാർച്ച്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ഡി.ഡി.ഇ ഓഫീസിലേക്കടക്കം പ്രത്യക്ഷ സമരമെന്നും എസ്.ഡി.പി.ഐ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ  വഴിവിട്ട നീക്കങ്ങൾ നടക്കുകയാണ്. വെള്ളമുണ്ട എ.യു.പി.സ്കൂളിൽ സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകന് നിയമനം ലഭിക്കാൻ വേണ്ടി നടന്ന വഴിവിട്ട നീക്കങ്ങളിൽ കൃത്യവും സുതാര്യവുമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും വേണം.നാളെ മാനന്തവാടി എ.ഇ.ഒ ഓഫീസിലേക്ക് നടക്കുന്ന മാർച്ച് സൂചന സമരമാണ്. അധികാര ദുർവിനിയോഗവും ഭരണകക്ഷി നേതാക്കൾക്ക് എന്തുമാവാം എന്ന സ്ഥിതി അനുവദിക്കാൻ കഴിയില്ലെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ ഡി.ഇ.ഒ. ഓഫീസിലേക്കടക്കമുള്ള പ്രത്യക്ഷ സമരത്തിലേക്ക് എസ്.ഡി.പി.ഐ നീങ്ങുമെന്നും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ടി.നാസർ, ജില്ലാ സെക്രട്ടറി കെ.സൽമ. മാനന്തവാടി മണ്ഡലം സെക്രട്ടറി എ. ഉബൈദ് തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *