July 17, 2026

സൈലം’ ലേണിങ്ങും മാധ്യമം ദിനപത്രവും സംയുക്തമായി എ. പ്ലസുകാരെ ആദരിക്കും.

0
IMG_20220718_193620.jpg
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട്:  എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെയാണ് വിപുലമായ ചടങ്ങിൽ ആദരിക്കുന്നത്. കോഴിക്കോട്ടും മലപ്പുറത്തും ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകൾക്കായാണ് ടോപ്പേഴ്സ്  ഹോണറിങ് ഫങ്ഷൻ. കോഴിക്കോട് ജൂലൈ 19ന് ചൊവ്വാഴ്ച അവാർഡ് വിതരണ ചടങ്ങ് നടക്കും. ടാഗോർ സെന്റിനറി ഹാളിൽ രാവിലെ 9.30 മുതലാണ് പരിപാടി. വളർന്നുവരുന്ന മിടുക്കർക്ക് വിദ്യാഭ്യാസ മേഖലയിലും കരിയറിലും പുതുസാധ്യതകൾ ക​ണ്ടെത്തുന്നതിനുള്ള വഴികാട്ടികൂടിയാകും ചടങ്ങ്. ‘സൈലം ലേണിങ്’ നീറ്റ് കോച്ചിങ് വിദഗ്ധനും കരിയർ സ്‍പെഷലിസ്റ്റുമായ ഡോ. അനന്തു എസ് ക്ലാസ് നയിക്കും. പ്രഫഷൻകൊണ്ട് ഡോക്ടറും പാഷൻ കൊണ്ട് ടീച്ചറുമായ പ്രതിഭയാണ് അനന്തു. 
രക്ഷിതാക്കൾക്കുകൂടി പ​ങ്കെടുക്കാവുന്ന രീതിയിലാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്.
www.madhyamam.com/topershonoring ലിങ്കിലൂടെയും തന്നിരിക്കുന്ന ക്യു.ആർ കോഡ് സ്കാൻ ചെയ്തും ടോപ്പേഴ്സ് ഹോണറിങ് ഫങ്ഷനിൽ രജിസ്റ്റർ ചെയ്യാം. പരിപാടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കു 9645005115 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടാം.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *