യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി
കൽപ്പറ്റ :യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷൻ കെ എസ് ശബരിനാഥനെ അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ യോഗവും നടത്തി. പ്രതിഷേധയോഗം കെപിസിസി മെമ്പർ പി പി ആലി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ജിജോ പൊടിമറ്റത്തിൽ അധ്യക്ഷനായിരുന്നു. ഹർഷൽ കൊന്നാടൻ, എബിൻ മുട്ടപ്പള്ളി, ഡിന്റോ ജോസ്, ആൽഫിൻ ജെയിംസ്, അൻവർ മേപ്പാടി, വിനോജ് കോട്ടത്തറ,ഷിജു ഗോപാൽ, ജെസ്വിൻ പടിഞ്ഞാറത്തറ, മുനീർ ഗുപ്ത, ഷിന്റോ സ്കറിയ, ജിനീഷ് വർഗീസ്, ആന്റണി ടി ജെ, ഷൈജു മുട്ടിൽ ലെനീഷ് പടിഞ്ഞാറത്തറ, അനീഷ് കെ കെ തുടങ്ങിയവർ സംസാരിച്ചു.





Leave a Reply