April 27, 2024

തൃക്കൈപ്പറ്റയിലേക്ക് രാത്രി ബസ് ട്രിപ്പ് ഒഴിവാക്കുന്നതിൽ കോൺഗ്രസ്സ് പ്രതിഷേധിച്ചു.

0
Img 20220721 110515.jpg
തൃക്കൈപ്പറ്റ.
കൽപ്പറ്റയിൽ നിന്നും വൈകുന്നേരം 7.15നു ശേഷം തൃക്കൈപ്പറ്റയിലേക്ക് സർവീസ് നടത്തേണ്ട പ്രൈവറ്റ് ബസ്കൾ തുടർച്ചയായി ട്രിപ്പ്‌ മുടക്കുന്നതിൽ തൃക്കൈപ്പറ്റ കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുതി.  കൽപ്പറ്റയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ അടക്കം ഉള്ള നിരവധി പേര് ബസ് സർവീസ് ഇല്ലാത്തതിനാൽ മുട്ടിലിൽ വന്ന് 150മുതൽ 200രൂപ വരെ കൊടുത്തു ഓട്ടോ വിളിച്ചാണ് വീടുകളിൽ എത്തുന്നത്.. ചുരുങ്ങിയ വേതനത്തിന് ഷോപ്പിൽ ജോലി ചെയ്യുന്ന നിരവധി ആളുകൾക്ക് സാമ്പത്തിക ബാധ്യത ഉണ്ടാകുന്നതായി യോഗം വിലയിരുത്തി… പ്രൈവറ്റ് ബസുകൾ സർവീസ് പുനരംഭിച്ചില്ലെങ്കിൽ ശക്തമായ സമരപരിപടികൾക്കു രൂപം നൽകാൻ യോഗം തീരുമാനിച്ചു.. കൃഷ്ണ രാജ് അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ബ്ലോക്ക്‌ കോൺഗ്രസ്‌ ഭാരവാഹികൾ ആയ പ്രമോദ് തൃക്കൈപ്പറ്റ. ഒ.വി. റോയ്.രാധാമണി ടീച്ചർ. ശ്രീജു.. രജനീഷ് എന്നിവർ സംസാരിച്ചു….
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *