April 20, 2024

കാലിക്കറ്റിൻ്റെ ഗോത്രവർഗ പoന കേന്ദ്രത്തിൽ മെഡിക്കൽ ക്യാമ്പ്

0
Img 20220724 Wa00072.jpg
ചെതലയം  : കാലിക്കറ്റ്‌ സർവകലാശാലയുടെ അമ്പത്തിനാലാം പിറന്നാളാഘോഷത്തിന്റെ ഭാഗമായി, വയനാട് ചെതലയത്തുള്ള ഗോത്രവർഗ ഗവേഷണ പoന കേന്ദ്രത്തിൽ (ഐ.ടി. എസ്. ആർ. ) മെഡിക്കൽ ക്യാമ്പും ഫസ്റ്റ് എയ്ഡ് ട്രെയ്നിങ്ങും സംഘടിപ്പിച്ചു .
കാലിക്കറ്റ് യൂണിവേഴ്സിറ്റി ലയൺസ് ക്ലബ്ബിന്റെയും ചേലേമ്പ്ര ദേവകി അമ്മ മെമ്മോറിയൽ കോളേജ് ഓഫ് ഫാർമസിയുടെയും ഐ.ടി.എസ്.ആർ. എൻ.എസ്.എസ്. യൂണിറ്റിന്റെയും സംയുക്തഭിമുഖ്യത്തിലായിരുന്നു പരിപാടി. സുൽത്താൻ ബത്തേരി നഗരസഭ ചെയർമാൻ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. .ഐ.ടി.എസ്.ആർ. അസിസ്റ്റൻ്റ് ഡയറക്ടർ പി.വി. വത്സരാജ് അധ്യക്ഷനായി. വകുപ്പ് മേധാവി ഡോ. ഷഫീഖ്, നഗരസഭാ കൗൺസിലർ, ജയകൃഷ്ണൻ, ലയൺസ് ക്ലബ്ബ് പ്രസിഡൻ്റ് അഡ്വ. ബാബുരാജ്, ദേവകിയമ്മ മെമ്മോറിയൽ കോളേജ് ഓഫ് ഫാർമസി പ്രിൻസിപ്പൽ ഡോ. ജി. ബാബു എന്നിവർ സംസാരിച്ചു. ക്യാമ്പിൽ ഡോക്ടർമാരായ
പ്രൊഫ കെ. ജി. സുജിത് കുമാർ ( വൈസ് പ്രിൻസിപ്പൽ, കോഴിക്കോട് മെഡിക്കൽ കോളേജ് ), 
ഡോ. ഖദീജ മുംതാസ്, ഡോ. ആദർശ് എന്നിവർ വിദ്യാർത്ഥികളെ പരിശോധിച്ചു. വിമൽ ഫസ്റ്റ് എയ്ഡ് ബോധവൽകരണ ക്ലാസ്സും ദേവകിയമ്മ മെമ്മോറിയൽ കോളേജ് വിദ്യാർഥികളുടെ നേതൃത്വത്തിൽ രക്തഗ്രൂപ്പ് നിർണായനവും
നടന്നു.ചടങ്ങിൽ വിശിഷ്ട അതിഥിയായ ലയൺസ് ക്ലബ് ജില്ലാ ഗവർണർ സുഷമ നന്ദകുമാർ മെഡിക്കൽ ക്യാമ്പിൻ്റെ പ്രാധാന്യത്തെ കുറിച്ച് പ്രഭാഷണം നടത്തി. എൻഎസ്എസ് യൂണിറ്റ് സെക്രട്ടറി നിത്യ സി.ജി ചടങ്ങിൽ നന്ദി പറഞ്ഞു .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *