November 9, 2026

കർക്കിടക കഞ്ഞി വിതരണം നടത്തി

0
IMG-20220725-WA00052.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
 ബത്തേരി :നെൻമേനി പുഞ്ചവയൽ കുറുമ കോളനിയിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃ ത്വത്തിൽ കർക്കിടക കഞ്ഞി വിതരണം നടത്തി.ദശമൂല ചൂർണ്ണം, ത്രികടുകു ചൂർണ്ണം,ദശപുഷ്പങ്ങൾ,ശതകുപ്പ, ജീരകം, ഞവര അരി, നുറുക്ക് ഗോതമ്പ്, മുത്താറി, ഉലുവ,ഉഴുന്ന്,തേങ്ങാപ്പാൽ, നെയ്‌, ശർക്കര എന്നിവയുടെ മിശ്രിതമാണ് കർക്കിടക കഞ്ഞി . കർക്കിടക മാസത്തിലെ പഥ്യ ആഹാര രീതികളെ കുറിച്ചും, ജീവിത ശൈലികളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും, എണ്ണ തേച്ചു കുളിയുടെ പ്രാധാന്യത്തെ കുറിച്ചും, പത്തിലക്കറിയെക്കുറിച്ചും ഡോ :അരുൺ ബേബി ബോധവൽക്കരണ ക്ലാസ്സ്‌ നൽകി . ആശാ വർക്കർ വിജയ നന്ദി രേഖപ്പെടുത്തി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *