March 29, 2024

ഡിവൈഎഫ്ഐ:മേഖലാ തല ജാഗ്രതാ സമിതി രൂപീകരണത്തിന് തുടക്കമായി

0
Img 20220727 Wa00112.jpg
കൽപ്പറ്റ : 'ക്വിറ്റ് ഡ്രഗ്സ്' – ലഹരിക്കെതിരെ യുവത എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലയിൽ സംഘടിപ്പിക്കുന്ന വിപുലമായ ക്യാമ്പയിനിന്റെ ഭാഗമായുള്ള മേഖലാ തല ജാഗ്രതാ സമിതി രൂപീകരണത്തിന് തുടക്കമായി. 
മേഖലാ തല ജാഗ്രതാ സമിതി രൂപീകരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം മേപ്പാടി ഗവൺമെന്റ് സ്കൂളിൽ നടന്നു. എക്സൈസ് കൽപ്പറ്റ സർക്കിൾ ഇൻസ്പെക്ടർ അനൂപ് യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡണ്ട് സാബു അദ്ധ്യക്ഷനായി. നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോജക്ട് മാനേജർ ഡോക്ടർ സമീഹ മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ സർവ്വകലാശാല സെനറ്റംഗം ഡോക്ടർ ഷാനവാസ് പള്ളിയാൽ, മേപ്പാടി സ്കൂൾ പ്രിൻസിപ്പാൾ പ്രദീപ്കുമാർ, വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പാടി യൂണിറ്റ് സെക്രട്ടറി അഷ്റഫ്, മേപ്പാടി സെൻറ് ജോസഫ് സ്കൂൾ പി ടി എ പ്രസിഡണ്ട് അലി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ.റഫീഖ്, ജില്ലാ പ്രസിഡണ്ട് കെ.എം ഫ്രാൻസിസ്, സംസ്ഥാന കമ്മിറ്റി അംഗം ഷിജി ഷിബു, സിപിഐഎം കൽപ്പറ്റ ഏരിയാ സെക്രട്ടറി വി ഹാരിസ്, കോമു, കെ വിനോദ്, രതീഷ്, ഹാരിസ് കുന്നമ്പറ്റ തുടങ്ങിയവർ സംസാരിച്ചു. സി ഷംസുദ്ദീൻ സ്വാഗതവും പ്രണവ് നന്ദിയും പറഞ്ഞു. അഷ്റഫ് ചെയർമാനും പ്രണവ് കൺവീനറുമായ ജാഗ്രതാസമിതി രൂപീകരിച്ചു. 
ലഹരിമാഫിയയ്ക്കും ലഹരിക്കുമെതിരായ ഒരു വർഷം നീണ്ട് നിൽക്കുന്ന ക്യാമ്പയിൻ പ്രവർത്തനങ്ങളാണ് ജില്ലാ കമ്മിറ്റി ആസൂത്രണം ചെയ്തിരിക്കുന്നത്.
 ആദ്യഘട്ടത്തിൽ മേഖലാ തല ജാഗ്രതാ സമിതി രൂപീകരണമാണ് സംഘടിപ്പിക്കുന്നത്. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്കൂളുകൾ കേന്ദ്രീകരിച്ച് ജാഗ്രതാ സമിതി രൂപീകരിച്ച് വരുകയാണ്. അധ്യാപകർ, ജനപ്രതിനിധികൾ, വ്യാപാരികൾ, ക്ലബ്ബുകൾ, വായനശാലകൾ , പൊതുപ്രവർത്തകർ, പിടിഎ ഭാരവാഹികൾ എന്നിവരെയെല്ലാം പങ്കെടുപ്പിച്ചാണ് ജാഗ്രതാ സമിതി രൂപീകരണ കൺവെൻഷൻകൾ ചേരുക. ജില്ലയിൽ 60 കേന്ദ്രങ്ങളിൽ ജാഗ്രതാ സമിതികൾ രൂപീകരിക്കും.
   രണ്ടാം ഘട്ടത്തിൽ ഓഗസ്റ്റ് 17 നും സെപ്തംബർ 30 നും ഇടയിൽ ഭവന സന്ദർശനവും യൂണിറ്റ് തല ജാഗ്രതാ സമിതി രൂപീകരണവും നടത്തും. ഭവന സന്ദർശനത്തിന്റെ ഭാഗമായി ലഹരിക്കെതിരായ ബോധവൽക്കരണ നോട്ടീസ് വിതരണം ചെയ്യും. 600 കേന്ദ്രങ്ങളിലാണ് യൂണിറ്റ് തല ജാഗ്രതാ സമിതികൾ രൂപീകരിക്കുക. 
    സെപ്തംബർ 11 ന് 1000 യൂത്ത് ബ്രിഗേഡ് അണിനിരക്കുന്ന ലഹരി വിരുദ്ധ റാലി കൽപ്പറ്റയിൽ സംഘടിപ്പിക്കും. സെപ്തംബർ 30നുള്ളിൽ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ കൗൺസിലിംഗ് ടീം സജ്ജമാക്കും. ജില്ലയിൽ 8 കേന്ദ്രങ്ങളിലാണ് കൗൺസിലിംഗ് ടീം സജ്ജീകരിക്കുക. 
    സെപ്തംബർ 30 നകം പ്രധാന ടൗണുകളിലും ജില്ലയിലെ എല്ലാ സ്കൂളുകൾക്ക് മുൻപിലും ലഹരി വിരുദ്ധ ഏരിയയായി പ്രഖ്യാപിച്ച് ബോർഡുകൾ സ്ഥാപിക്കും. ഹെൽപ്പ് ഡെസ്ക്ക് നമ്പറുകളടങ്ങിയ ബോർഡുകളാണ് സ്ഥാപിക്കുക. 
   ഒക്ടോബർ മാസത്തിൽ ബോധവൽക്കരണ സെമിനാർ, കലാ-കായിക മത്സരങ്ങൾ തുടങ്ങിയവ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിക്കും. നവംബർ മാസത്തിൽ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി മാഫിയയ്ക്കെതിരായ ജില്ലാ കാൽനട ജാഥയും ലഹരിക്കെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായി കലാജാഥയും സംഘടിപ്പിക്കും. 
  ഇതിന് പുറമേ എക്സൈസ് വിമുക്തി, പോലീസ് സംവിധാനം എന്നിവയായെല്ലാം ചേർന്ന് വിവിധ ക്യാമ്പയിനുകളും ഏറ്റെടുക്കും. പോസ്റ്റർ ക്യാമ്പയിൻ ഉൾപ്പെടെയുള്ളവയും സംഘടിപ്പിക്കും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *