April 20, 2024

ഭക്ഷ്യവസ്തുക്കൾക്കും നിത്യോപയോഗ സാധനങ്ങൾക്കും ഏർപ്പെടുത്തിയ ജി എസ് ടി പിൻവലിക്കണം: കർഷക സംഘം

0
Img 20220727 Wa00282.jpg
അമ്പലവയൽ:ഭക്ഷ്യവസ്തുക്കൾക്കും, നിത്യോപയോഗ സാധനങ്ങൾക്കും ഏർപ്പെടുത്തിയ ജി എസ് ടി പിൻവലിക്കണമെന്ന് കേരള കർഷക സംഘം അമ്പലവയൽ വില്ലേജ് സമ്മേളനം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ജി എസ് ടി ഏർപ്പെടുത്തിയതിലൂടെ സാധാരണക്കാർക്ക് ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ്. എൽ എ, ഡബ്ല്യൂ സി എസ്, ചന്തുക്കുട്ടി പട്ടയഭൂമിയിലെ നിർമ്മാണ നിരോധന ഉത്തരവ് റദ്ദ് ചെയ്യുന്നതിന് നിയമനിർമ്മാണം നടത്തണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തെ വൻകിട വ്യവസായികളുടെ ലക്ഷക്കണക്കിന് കോടിരൂപയുടെ നികുതി എഴുതിത്തള്ളുന്ന കേന്ദ്രസർക്കാർ, കർഷകരുടെ കാര്യത്തിൽ കുറ്റകരമായ നിസംഗത പുലർത്തുകയാണ്. രാജ്യത്തിന്റെ നട്ടെല്ലായ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
എൻ വാസുദേവൻ – പി വി ജോർജ്ജ് – അപ്പുനായർ നഗറിൽ (സർവ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയം) ചേർന്ന സമ്മേളനത്തിൽ പ്രസിഡന്റ് എൻ കെ ജോർജ്ജ് മാസ്റ്റർ പതാക ഉയർത്തി. സംഘാടക സമിതി ചെയർമാൻ അഡ്വ: കെ ജി സുധീഷ് സ്വാഗതം പറഞ്ഞു. എം യു പൈലിക്കുഞ്ഞ് രക്തസാക്ഷി പ്രമേയവും, എം ജെ ബിജു അനുശോചന പ്രമേയവും അവതരിപ്പിച്ചു. കർഷക സംഘം ജില്ലാ കമ്മിറ്റിയംഗം സി ശിവശങ്കരൻ സമ്മേളനം ഉദ്‌ഘാടനം ചെയ്തു. എൻ കെ ജോർജ്ജ് മാസ്റ്റർ, ഗ്ലാഡിസ് സ്കറിയ, മാമുക്കുട്ടി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മീനങ്ങാടി ഏരിയ കമ്മിറ്റി കമ്മിറ്റി പ്രസിഡന്റ് കെ കെ വിശ്വനാഥൻ, ഏരിയ കമ്മിറ്റി സെക്രട്ടറി ടി ടി സ്കറിയ, സി ഐ ടി യു ജില്ലാ കമ്മിറ്റിയംഗം എ രാജൻ തുടങ്ങിയവർ സംസാരിച്ചു. സരുൺ മാണി നന്ദി രേഖപ്പെടുത്തി. ഭാരവാഹികൾ: എൻ കെ ജോർജ്ജ് മാസ്റ്റർ (പ്രസിഡന്റ്), എം യു പൈലിക്കുഞ്ഞ് (സെക്രട്ടറി), എൻ സി കുര്യാക്കോസ് (ട്രഷറർ).
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *