IMG-20220728-WA00562.jpg

കുടുംബശ്രീ സ്പെഷ്യൽ വിപണന മേള നടത്തി


AdAd
തിരുനെല്ലി : കുടുംബശ്രീ വയനാട് ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ കർക്കിടക വാവ് സ്പെഷ്യൽ കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണന മേള തിരുനെല്ലി ക്ഷേത്ര പരിസരത്ത് ആരംഭിച്ചു. മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി മേള ഉദ്ഘാടനം ചെയ്തു. തിരുനെല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി.ടി. വത്സല കുമാരി അധ്യക്ഷത വഹിച്ചു. 
കുടുംബശ്രീ തിരുനെല്ലി സി.ഡി.എസ്, ആർ.കെ.ഐ.ഇ.ഡി.പി, തിരുനെല്ലി എൻ.ആർ.എൽ.എം ആദിവാസി സ്പെഷ്യൽ പ്രൊജക്റ്റ്‌ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കുടുംബശ്രീ അംഗങ്ങളുടെ വിവിധ തരത്തിലുള്ള ഉത്പന്നങ്ങളാണ് മേളയിൽ വിപണനം ചെയ്യുന്നത്. മേളയോടനുബന്ധിച്ച്‌ കാട്ടിക്കുളം ബസ്റ്റാൻഡിൽ ഫുഡ്‌ കോർട്ട്, കുടുംബശ്രീ ഉത്പന്നങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും സംഘടിപ്പിച്ചു.
തിരുനെല്ലി ഗ്രാമ പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റുഖിയ സൈനുദ്ദീൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇന്ദിര പ്രേമചന്ദ്രൻ, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഹരീന്ദ്രൻ, മെമ്പർമാരായ ബേബി മാസ്റ്റർ, എം. പ്രഭാകരൻ, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ.സി. സദാനന്ദൻ, കുടുംബശ്രീ ജില്ലാ കോർഡിനേറ്റർ പി. വാസു പ്രദീപ്‌, മാർക്കറ്റിംഗ് ഡി.പി.എം പി. അശ്വതി, ആദിവാസി സ്പെഷ്യൽ പ്രൊജക്റ്റ്‌ കോർഡിനേറ്റർ ടി.വി. സായി കൃഷ്ണൻ, ബ്ലോക്ക്‌ മെന്റർ ഒ.എ. ശാരിക, കുടുംബശ്രീ സി.ഡി.എസ് ഉപജീവന ഉപസമിതി കൺവീനർ ജയന പ്രമോദ്, കുടുംബശ്രീ മാനന്തവാടി ബ്ലോക്ക്‌ കോർഡിനേറ്റർ പി.എം. സിറാജ്, അർജുൻ ജിത്ത്, വി.ശരണ്യ, വി.എസ് ജീന, റിന്റോ സേവിയർ തുടങ്ങിയവർ പങ്കെടുത്തു.
Ad Ad

Leave a Reply

Leave a Reply

Your email address will not be published.