September 30, 2026

അദ്ധ്യാപക ദിനത്തിൽ കെ പി എസ് ടി എ യുടെ പ്രതിഷേധ സംഗമം

0
IMG-20200905-WA0395.jpg
By ന്യൂസ് വയനാട് ബ്യൂറോ
 കൽപ്പറ്റ: 
കേരള സർക്കാരിൻ്റെ അദ്ധ്യാപക വിരുദ്ധ നിലപാടുകൾക്കെതിരെ കെ പി എസ് ടി എ  സംസ്ഥാന   വ്യാപകമായി പ്രതിഷേധ സംഗമം നടത്തി.വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപറ്റയിൽ നടന്ന പ്രതിഷേധ സംഗമം സംസ്ഥാന വൈസ് പ്രസിഡൻ്റ് ടോമി ജോസഫ് ഉദ്ഘാടനം ചെയ്തു.
അദ്ധ്യാപക വിദ്ധ്യാർത്ഥി അനുപാതം കൂട്ടി 9000 തസ്തികകൾ ഇല്ലാതാക്കാനുള്ള ശ്രമം ഉപേക്ഷിക്കുക, അഞ്ചു വർഷമായിട്ടും 3000 ത്തോളം അദ്ധ്യാപകരെ നിയമനം നൽകാതെ പീഢിപ്പിക്കുന്ന തവസാനിപ്പിക്കുക, ഗവർമെൻ്റ് പ്രൈമറി സ്കൂളിൽ ഒഴിവുള്ള 942 പ്രധാനാദ്ധ്യാപക തസ്തികയിൽ നിയമനം നടത്തുക, പി എസ് സി നിയമന ശുപാർശ നൽകിയവർക്ക് നിയമന ഉത്തരവ് നൽകുക, ഇംഗ്ലീഷ്, തമിഴ്, കന്നഡ മീഡിയം കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകൾ നൽകുക, പാo പുസ്തകവിതരണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയ പ്രതിഷേധ സംഗമത്തിൽ ജില്ലാ പ്രസിഡൻ്റ് സെബാസ്റ്റ്യൻ പാലംപറമ്പിൽ അദധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.വി രാജൻ സ്വാഗതം പറഞ്ഞു.സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സുരേഷ് ബാബു വാളാൽ, ഗിരീഷ് കുമാർ പി.എസ്, അബ്രാഹം മാത്യു, പ്രദീപ് കുമാർ എം ,ആൽഫ്രഡ് ഫ്രെഡിഎന്നിവർ പ്രസംഗിച്ചു.ജില്ലാ സെക്രട്ടറി നേമിരാജൻ നന്ദി പറഞ്ഞു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *