May 2, 2024

പഠന സൗകര്യങ്ങള്‍ കുറവ്: വയനാട്ടിലെ തമിഴ് മീഡിയം കുട്ടികളുടെ പഠനം അവതാളത്തില്‍

0
കല്‍പ്പറ്റ:: വയനാട്ടിലെ തമിഴ് മീഡിയം വിദ്യാര്‍ഥികളുടെ പഠനം അവതാളത്തില്‍. മലയാളം മീഡിയം കുട്ടികള്‍ക്ക് ലഭിക്കുന്നതുപോലെ ഇവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ലഭിക്കുന്നില്ല. ഭൂരിഭാഗം കുട്ടികളും തോട്ടംതൊഴിലാളികളുടെ മക്കളായതിനാല്‍ ഇവര്‍ക്ക് ഓണ്‍ലൈന്‍ പഠന സാധ്യതകള്‍ ഉപകാരപ്പെടുത്താനാവശ്യമായ സംവിധാനങ്ങളുമില്ല.
തോട്ടം മേഖലയായ മേപ്പാടിയിലെ അഞ്ച് സ്‌കൂളുകളിലായാണ് മുന്നൂറോളം  തമിഴ് മീഡിയം കുട്ടികള്‍ പഠിക്കുന്നത്.   മേപ്പാടി ഗവ. ഹൈസ്‌ക്കൂള്‍, എല്‍.പി. സ്‌കൂള്‍, അച്ചൂരാനം ഗവ. എല്‍.പി. സ്‌കൂള്‍, കള്ളാടി റിപ്പണ്‍ ഗവ. എല്‍.പി. സ്‌കൂള്‍, നെടുങ്കരണ സി.എം.എസ്. യു.പി. സ്‌കൂള്‍ എന്നിവിടങ്ങളിലാണ് തമിഴ് മീഡിയം വിദ്യാര്‍ഥികളുള്ളത്. മേപ്പാടി ഗവ. ഹൈസ്‌കൂള്‍, എല്‍.പി. സ്‌കൂള്‍, അച്ചൂരാനം എന്നിവിടങ്ങളില്‍ മലയാളം മീഡിയത്തിന് സമാന്തരമായി തമിഴ് ഡിവിഷനുകളാണുള്ളത്. ബാക്കി സ്‌കൂളുകള്‍ പൂര്‍ണമായും തമിഴ് മീഡിയമാണ്. ഇവര്‍ക്ക് നിലവില്‍ കൈ൹് വിക്‌ടേഴ്‌സ് ചാനലില്‍ ഓണ്‍ലൈന്‍ €ാസുകള്‍ ഇല്ല. തമിഴ് മീഡിയം കുട്ടികള്‍ കുറവായതിനാല്‍ തമിഴ് മീഡിയത്തില്‍ ഓണ്‍ലൈന്‍ €ാസുകള്‍ സംഘടിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നാണ് അധികൃതരുടെ നിലപാട്. പക്ഷെ തമിഴ് മീഡിയമുള്ള പാലക്കാട്, ഇടുക്കി ജില്ലകളില്‍ പ്രാദേശിക ചാനലുകളിലൂടെ തമിഴ് മീഡിയം ഓണ്‍ലൈന്‍ €ാസുകള്‍ കുട്ടികള്‍ക്ക് നല്‍കുന്നുണ്ട്. ഇതിന് വയനാട്ടില്‍ സൗകര്യമായിട്ടില്ല. മേപ്പാടിയിലെ തമിഴ് മീഡിയം അധ്യാപകര്‍ തങ്ങള്‍ ക്ലാസെടുക്കുന്നതിന്റെ വീഡിയോ മൊബൈലില്‍ പകര്‍ത്തി കുട്ടികള്‍ക്ക് അയച്ചുകൊടുക്കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. മേപ്പാടി മേഖലയില്‍ മൈാബൈല്‍ ഫോണ്‍ നെറ്റ് വർക്കുകള്‍ക്ക് റെയ്ഞ്ച് കുറവുള്ള സ്ഥലമാണ്. വീഡിയോ ആയി അയച്ചുകൊടുക്കുന്ന ക്ലാസുകള്‍ കുട്ടികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് കാണാന്‍ സാധിക്കുന്നില്ലെന്ന് അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നു. പാലക്കാട്, ഇടുക്കി ജില്ലകളിലെ കുട്ടികള്‍ക്ക് നല്‍കുന്ന ക്ലാസുകള്‍ വാങ്ങി വയനാട്ടിലെ കുട്ടികള്‍ക്ക് അധ്യാപകര്‍ അയച്ചുകൊടുക്കുന്നുമുണ്ട്. ഇതും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ല. സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ മിക്ക കുട്ടികള്‍ക്കും ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണ്‍ വാങ്ങാനും കഴിഞ്ഞിട്ടില്ല. ഓണ്‍ലൈന്‍ പഠനം ആരംഭിച്ച സമയത്ത് മേപ്പാടി മേഖലയില്‍ പല സംഘടനകളും ഇടപെട്ട് ടി.വികള്‍ നല്‍കിയിരുന്നു. പക്ഷെ തമിഴ് മീഡിയം കുട്ടികളുടെ പ്രശ്‌നങ്ങള്‍ക്ക് ഇതുകൊണ്ട് പരിഹാരമായിട്ടില്ല. തമിഴ് മീഡിയം ക്ലാസുകള്‍ ഓണ്‍ലൈനായി ലഭ്യമാക്കിയാല്‍ മാത്രമേ ടി.വികൊണ്ട് ഇത്തരം കുട്ടികള്‍ക്ക് ഉപകാരമാവുകയുള്ളു. കുട്ടികളുടെ ഭാവിയെ ഓര്‍ത്ത് എത്രയും വേഗം കോവിഡ് ഭീതി ഒഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കണേയെന്നാണ് അധ്യാപകരുടെ പ്രാര്‍ത്ഥന.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *