November 8, 2026

വയനാട്ടിൽ 64 പേര്‍ക്ക് കൂടി കോവിഡ്; 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ :32 പേര്‍ക്ക് രോഗമുക്തി

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (15.09.20) 64 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 32 പേര്‍ രോഗമുക്തി  നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 63 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്ന് വന്നതാണ്. 
 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2150 ആയി. 1667 പേര്‍ രോഗമുക്തരായി. നിലവില്‍ 409 പേരാണ് ചികിത്സയിലുള്ളത്.
രോഗം സ്ഥിരീകരിച്ചവര്‍:
സമ്പര്‍ക്കത്തിലൂടെ മേപ്പാടി പഞ്ചായത്തില്‍ 12 പേര്‍, കല്‍പ്പറ്റ നഗരസഭ 10 പേര്‍, മുട്ടില്‍, എടവക 5 പേര്‍ വീതം, തിരുനെല്ലി, മീനങ്ങാടി 4 പേര്‍ വീതം, പടിഞ്ഞാറത്തറ, നെന്മേനി 3 പേര്‍ വീതം, പൂതാടി, തൊണ്ടര്‍നാട് 2 പേര്‍ വീതം, അമ്പലവയല്‍, തവിഞ്ഞാല്‍, വെള്ളമുണ്ട, മൂപ്പൈനാട്, വെങ്ങപ്പള്ളി, ബത്തേരി ഓരോരുത്തര്‍ വീതം, മുണ്ടേരി സ്‌കൂള്‍ സമ്പര്‍ക്കത്തിലുള്ള കോഴിക്കോട് സ്വദേശികള്‍ 2 പേര്‍, കല്‍പ്പറ്റ സമ്പര്‍ക്കത്തിലുള്ള കോഴിക്കോട് സ്വദേശി, ഉറവിടം വ്യക്തമല്ലാത്ത 2 തൊണ്ടര്‍നാട് സ്വദേശികള്‍, ഒരു പനമരം സ്വദേശി എന്നിവരും എടവക സ്വദേശിയായ ഒരു ആരോഗ്യ പ്രവര്‍ത്തകനും സെപ്റ്റംബര്‍ ഏഴിന് ആന്ധ്രപ്രദേശില്‍ നിന്ന് വന്ന കല്‍പ്പറ്റ സ്വദേശി (28) യുമാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായത്.
32 പേര്‍ രോഗമുക്തര്‍
ഒന്‍പത് മീനങ്ങാടി സ്വദേശികള്‍, അഞ്ച് അമ്പലവയല്‍ സ്വദേശികള്‍, മൂന്ന് പടിഞ്ഞാറത്തറ സ്വദേശികള്‍, വാരാമ്പറ്റ, പുല്‍പ്പള്ളി സ്വദേശികളായ രണ്ടുപേര്‍ വീതം, തവിഞ്ഞാല്‍, മാനന്തവാടി, ബീനാച്ചി, കാക്കവയല്‍, നല്ലൂര്‍നാട്, മേപ്പാടി, വടുവഞ്ചാല്‍, പയ്യമ്പള്ളി, വെള്ളമുണ്ട, ബത്തേരി സ്വദേശികളായ ഓരോരുത്തര്‍, ഒരു കണ്ണൂര്‍ സ്വദേശി എന്നിവരാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *