November 10, 2026

വയനാട്ടിൽ ഇന്ന് 106 പേര്‍ക്ക് കൂടി കോവിഡ് : : · 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ :· 105 പേര്‍ രോഗമുക്തി നേടി

0
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ജില്ലയില്‍
വയനാട് ജില്ലയില്‍ ഇന്ന് (24.09.20) 106 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 105 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍, ഒരു വനിതാ പോലീസ് ഉദ്യോഗസ്ഥ എന്നിവര്‍ ഉള്‍പ്പെടെ 98 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. എട്ട് പേര്‍ ഇതര സംസ്ഥാനത്ത് നിന്നും എത്തിയവരാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2880 ആയി. 2196 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 668 പേരാണ് ചികിത്സയിലുള്ളത്.
*സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായവര്‍ -*
മേപ്പാടി സ്വദേശികള്‍-20, കണിയാമ്പറ്റ സ്വദേശികള്‍-16, മീനങ്ങാടി സ്വദേശി കള്‍-10, ബത്തേരി സ്വദേശികള്‍-8, പനമരം സ്വദേശികള്‍-6, എടവക,  തവിഞ്ഞാല്‍, പൊഴുതന  സ്വദേശികളായ അഞ്ച് പേര്‍ വീതം, വെള്ളമുണ്ട, കല്‍പ്പറ്റ   നാലുപേര്‍ വീതം, മാനന്തവാടി സ്വദേശികള്‍-3, നെന്മേനി, മുട്ടില്‍ സ്വദേശികളായ രണ്ടുപേര്‍ വീതം, തിരുനെല്ലി,  മൂപ്പൈനാട്,  പടിഞ്ഞാറത്തറ,  നടവയല്‍ സ്വദേശികളായ ഓരോരുത്തരും നാല് കോഴിക്കോട് സ്വദേശികളുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായയത്.
*ഇതര സംസ്ഥാനങ്ങളില്‍ നിന്നും  വന്നവര്‍ -*
സെപ്റ്റംബര്‍ 21 ന് കര്‍ണാടകയില്‍ നിന്നും വന്ന പനമരം സ്വദേശികളായ രണ്ടുപേര്‍, സെപ്റ്റംബര്‍ 14ന് കൊല്‍ക്കത്തയില്‍ നിന്നും വന്ന മേപ്പാടി സ്വദേശി, സപ്തംബര്‍ 23ന് ബാംഗ്ലൂരില്‍ നിന്നും വന്ന വെങ്ങപ്പള്ളി സ്വദേശി, സപ്തംബര്‍ 19ന് രാജസ്ഥാനില്‍ നിന്ന് വന്ന  പടിഞ്ഞാറത്തറ സ്വദേശി, സെപ്റ്റംബര്‍ 15 ന് മുംബൈയില്‍ നിന്നും വന്ന മുള്ളന്‍കൊല്ലി സ്വദേശി, ബാംഗ്ലൂരില്‍ നിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന മീനങ്ങാടി സ്വദേശി.
*രോഗമുക്തി നേടിയവര്‍ -*
ബത്തേരി സ്വദേശികള്‍-20 ,തൊണ്ടര്‍നാട് സ്വദേശികള്‍-10, മേപ്പാടി സ്വദേശി കള്‍-8, തരിയോട്, മീനങ്ങാടി സ്വദേശികളായ ഏഴ് പേര്‍ വീതം, നെന്മേനി, മുട്ടില്‍ സ്വദേശികളായ അഞ്ചുപേര്‍ വീതം, അമ്പലവയല്‍ സ്വദേശികള്‍-4, പൂതാടി, വെള്ളമുണ്ട, എടവക, പടിഞ്ഞാറത്തറ, നൂല്‍പ്പുഴ  സ്വദേശികളായ  മൂന്ന് പേര്‍ വീതം, തിരുനെല്ലി സ്വദേശികള്‍-2, കണിയാമ്പറ്റ, പുല്‍പ്പള്ളി, വൈത്തിരി, പിണങ്ങോട്, പനമരം, കല്‍പ്പറ്റ, തവിഞ്ഞാല്‍ സ്വദേശികളായ ഓരോരുത്തരും, 12 കോഴിക്കോട് സ്വദേശികളും, കണ്ണൂര്‍, തിരുവനന്തപുരം, പാലക്കാട് സ്വദേശികളായ ഓരോരുത്തരുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.
.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *