November 7, 2026

ബഫർ സോൺ: നടവയലിൽ ഏകദിന സത്യഗ്രഹം നടത്തി

0
IMG-20200926-WA0080.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
നടവയൽ:' ബഫർ സോൺ സംബന്ധിച്ച കരട് വിജ്ഞാപനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടവയൽ ജനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന  സത്യഗ്രഹവും പ്രതിഷേധ പ്രകടനവും  ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം  ചെയ്തു. പതിനായിരക്കണക്കിന് കർഷകരെയും കൃഷി മേഖലയേയും തകർക്കുന്ന നയങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ആവശ്യപ്പെട്ടാണ് സത്യഗ്രഹം. സത്യഗ്രഹത്തിലും ഇതിന് മുന്നോടിയായി നടക്കുന്ന പ്രതിഷേധ പ്രകടനത്തിലും മൂന്ന്  താലുക്കിലെ ജനപ്രതിനിധികളും, മതമേലധ്യക്ഷൻ മാരും, പ്രമുഖരും, കർഷക നേതക്കളും  കർഷകരും പങ്കെടുത്തു. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം പി എം ജോയി ഉദ്ഘടനം ചെയ്യും.
വി. ഫോർ വയനാട് മുമെന്റ് നേതൃത്വത്തിൽ കർഷകൻകൂട്ടിലും, കടുവ നാട്ടിലും എന്ന പ്രമയത്തെ ആസ്പദമാക്കി ടാബ്ലോ അവതരിപ്പിച്ചു
റോഡിൽ കട്ടിലിൽ കിടന്നും കർഷകൻ പ്രതിരോധമിച്ചു. നടവയൽ ടൗണിൽ പ്രതിധേ പ്രകടനം നടത്തി ഉപവാസം വൈകുന്നേരം വരെ തുടരുമെന്ന് ജനസഠരക്ഷണസമതി ഭാരവാഹികൾ പറഞ്ഞു.ജില്ലാ പഞ്ചായത്ത് മെബർമാരായ പി.കെ.അസ്മത്ത്, എം.സി സെബാസ്റ്റ്യൻ ഇസ്മായിൽ, ഗ്രേഷ്യസ്
ഫാദർ ജോസ് മേച്ചേരി തുടങ്ങിയ വർ സംസാരിച്ചു,   '
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *