കേരള പി.എസ്.സി വനിതാ പോലീസ് ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള പി.എസ്.സി വനിതാ പോലീസ് ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.18 മുതൽ 26 വരെയാണ് പ്രായം. ഉദ്യോഗാര്‍ഥികള്‍ 02.01.1994 നും 01.01.2002 നും ഇടയിൽ ജനിച്ചവരാകണം . പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗാർഥികളുടെ ഉയർന്ന പ്രായ പരിധി 31 വരെയും മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരുടെ പ്രായം 29 ആയും നിജപ്പെടുത്തിയിരിക്കുന്നു.
ഹയര്‍സെക്കന്‍ഡറി പരീക്ഷ (പ്ലസ്ടു) പാസ്സായിരിക്കണം. അല്ലെങ്കില്‍ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം.
നിശ്ചിത യോഗ്യതയുള്ള മതിയായ എണ്ണം SC/ST വിഭാഗം ഉദ്യോഗാര്ഥികളുടെഅഭാവത്തില് മാത്രം അവര്‍ക്കായി സംവരണം ചെയ്തിരിക്കുന്ന ക്വാട്ട നികത്തുന്നതിനായി ഹയര്‍സെക്കന്‍ഡറി/ പ്ലസ്ടു പരീക്ഷ തോറ്റ ഉദ്യോഗാര്‍ഥികളെയും പരിഗണിക്കുന്നതാണ്.
അപേക്ഷിക്കാനുള്ള അവസാന തിയ്യതി: ഒക്ടോബർ 21
വിശദവിവരങ്ങൾക്ക് WWW.keralapsc.gov.in എന്ന വെബ്സൈറ്റ് സന്ദർശ്ശിക്കുക.





Leave a Reply