August 11, 2026

കുരങ്ങ് ശല്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ഹരിതഗിരി റസിഡൻസ് അസോസിയേഷൻ

0
IMG-20201107-WA0147.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ മുൻസിപ്പൽ പ്രദേശത്തെ കുരങ്ങ് ശല്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് ഹരിതഗിരി റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
മുൻസിപ്പാലിറ്റി പ്രദേശത്ത് കുരങ്ങ് ശല്യത്തിൽ ഹരിതഗിരി റസിഡൻസ് അസോസിയേഷൻ നടത്തിയ ഇടപെടൽ കൂട് വെച്ച് കുരങ്ങിനെ പിടിച്ചിരുന്ന പരിപാടി നിലച്ചുപോയെന്നും, വീടിനും കൃഷിക്കും സ്വൈര ജീവിതത്തിനും കുരങ്ങ് ശല്യം വലിയ ഭീക്ഷണിയാണെന്നും ഭാരവാഹികൾ പറഞ്ഞു. കുരങ്ങുപ്പനി കോവി ഡിനേക്കാൾ മഹാമാരി യാണെന്നും, അടുത്തിടെയായി കുരങ്ങുകളുടെ ഒരെണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായത്. ഈ സന്ദർഭത്തിൽ കുരങ്ങിനെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു ഉപദ്രവകാരികളായ കുരങ്ങുകളെ കൊന്നുകളയണമെന്നും, വംശവർദ്ധന   തടയുകയാണ് ഏക പ്രതിവിധിയെന്നും ഹരിതഗിരി റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ പ്രസിഡൻറ് ബാബു വർഗീസ്,  ട്രഷറർ ടി വി കുര്യാക്കോസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *