June 15, 2026

വയനാട് ജില്ലയില്‍ 158 പേര്‍ക്ക് കൂടി കോവിഡ് : 76 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (18.11.20) 158 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 76 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 157 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഏഴ് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 9066 ആയി.8000 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 62 മരണം. നിലവില്‍ 1004 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 539 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
പനമരം സ്വദേശികളായ 43 പേര്‍, മാനന്തവാടി 15 പേര്‍, നൂല്‍പ്പുഴ 13 പേര്‍, എടവക 11 പേര്‍, പടിഞ്ഞാറത്തറ 10 പേര്‍, മീനങ്ങാടി 9 പേര്‍, നെന്മേനി, പൂതാടി 7 പേര്‍ വീതം,  തരിയോട് 6 പേര്‍, വെള്ളമുണ്ട, കല്‍പ്പറ്റ 5 പേര്‍ വീതം, അമ്പലവയല്‍, മേപ്പാടി, മുള്ളന്‍കൊല്ലി  4 പേര്‍ വീതം, കണിയാമ്പറ്റ, ബത്തേരി 3 പേര്‍ വീതം, മൂപ്പൈനാട്   മുട്ടില്‍ 2 പേര്‍ വീതം, പൊഴുതന, പുല്‍പ്പള്ളി, തിരുനെല്ലി, വൈത്തിരി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. കര്‍ണാടകയില്‍ നിന്ന് വന്ന പൂതാടി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. 
*76 പേര്‍ക്ക്  രോഗമുക്തി*
മാനന്തവാടി  സ്വദേശികള്‍ 9, തൊണ്ടര്‍നാട്, കണിയാമ്പറ്റ, കല്‍പ്പറ്റ സ്വദേശികളായ  4 പേര്‍  വീതം, ബത്തേരി, തവിഞ്ഞാല്‍, പുല്‍പള്ളി, മേപ്പാടി, തിരുനെല്ലി, വൈത്തിരി  സ്വദേശികളായ  2 പേര്‍  വീതം, മുട്ടില്‍,  മൂപ്പൈനാട്, വെള്ളമുണ്ട, എടവക, പനമരം, പൂതാടി  സ്വദേശികളായ  ഓരോരുത്തരും  വീടുകളില്‍  നിരീക്ഷണത്തിലുള്ള  37 പേരുമാണ് രോഗമുക്തി  നേടിയത് .
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *