September 18, 2026

കാറും ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്: സ്കൂട്ടറിലെത്തിയ യാത്രികൻ കാൽനടയാത്രികനെയും ഇടിച്ചു

0
IMG-20210101-WA0551.jpg
By ന്യൂസ് വയനാട് ബ്യൂറോ
അപകടത്തിൽപ്പെട്ട വാഹനങ്ങൾ നോക്കുന്നതിനിടെ സ്കൂട്ടറിലെത്തിയ യാത്രികൻ കാൽനടയാത്രികനെയും ഇടിച്ചു
പനമരം: പച്ചിലക്കാട് അപകട വളവിന് സമീപം ഇന്നലെ രാത്രി 10.30 ഓടെ കാറും ജീപ്പും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ടുപേരെ കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഇരുവാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. ഇന്ന് രാവിലെ 8.30 ഓടെ ഇതേയിടത്ത് വീണ്ടും അപകടമുണ്ടായി. സ്കൂട്ടറിലെത്തിയ യാത്രികൻ വാഹനം നിറുത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ നോക്കുന്നതിനിടെ കാൽനടയാത്രികനെ ഇടിക്കുകയായിരുന്നു. ഇയാൾക്ക് നിസ്സാര പരിക്കേറ്റു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *