July 16, 2026

വയനാട് ജില്ലയില്‍ 76 പേര്‍ക്ക് കൂടി കോവിഡ്: .34 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
.74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (11.1.21) 76 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 34 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
 
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 18857 ആയി. 16132 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 111 മരണം. നിലവില്‍ 2614 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2130 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മാനന്തവാടി സ്വദേശികള്‍ 22, ബത്തേരി 18, മേപ്പാടി 12, കല്‍പ്പറ്റ 5, പടിഞ്ഞാറത്തറ, നൂല്‍പ്പുഴ 3 പേര്‍ വീതം, തിരുനെല്ലി, പനമരം, തവിഞ്ഞാല്‍ 
2 പേര്‍ വീതം, പൂതാടി, കോട്ടത്തറ, വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ബാംഗളൂരില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും വന്ന മാനന്തവാടി സ്വദേശികള്‍ക്കും രോഗം സ്ഥിരീകരിച്ചു. 
*34 പേര്‍ക്ക് രോഗമുക്തി*
നെന്മേനി സ്വദേശികള്‍ 6, കണിയാമ്പറ്റ 5, ബത്തേരി 4, പനമരം, മേപ്പാടി 3 പേര്‍ വീതം, മീനങ്ങാടി 2, പൊഴുതന, തരിയോട്, അമ്പലവയല്‍, പടിഞ്ഞാറത്തറ, മൂപ്പൈനാട് ഓരോരുത്തരും രണ്ട് തമിഴ്‌നാട് സ്വദേശികളും വീടുകളില്‍  ചികിത്സയിലുള്ള 4 പേരുമാണ് രോഗമുക്തി നേടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *