May 16, 2026

വയനാട് ജില്ലയില്‍ 68 പേര്‍ക്ക് കൂടി കോവിഡ്: .55 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
.66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (18.1.21) 68 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 55 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 66 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 3 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്നും എത്തിയ രണ്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 20314 ആയി. 17213 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 128 മരണം. നിലവില്‍ 2973 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2496 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
മാനന്തവാടി സ്വദേശികള്‍ 13, നെന്മേനി, ബത്തേരി 6 പേര്‍ വീതം, മൂപ്പൈനാട്,
നൂല്‍പ്പുഴ 5 പേര്‍ വീതം, മുട്ടില്‍, പനമരം 4 പേര്‍ വീതം,  മേപ്പാടി, പുല്‍പള്ളി 3 പേര്‍ വീതം, അമ്പലവയല്‍, കല്‍പ്പറ്റ, മുള്ളന്‍കൊല്ലി, പൊഴുതന, വൈത്തിരി 2 പേര്‍ വീതം, കണിയാമ്പറ്റ, മീനങ്ങാടി, പൂതാടി, തവിഞ്ഞാല്‍, തിരുനെല്ലി, തൊണ്ടര്‍നാട്, വെള്ളമുണ്ട  1 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഹൈദരാബാദില്‍ നിന്നും വന്ന പൂതാടി സ്വദേശി,  ബാംഗ്ലൂരില്‍ നിന്നും വന്ന ബത്തേരി സ്വദേശി എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. 
*55 പേര്‍ക്ക് രോഗമുക്തി*
കല്‍പ്പറ്റ സ്വദേശികള്‍ 5, നെന്മേനി, പുല്‍പള്ളി, പടിഞ്ഞാറത്തറ 4 പേര്‍ വീതം,
മീനങ്ങാടി, പൂതാടി, തിരുനെല്ലി, ബത്തേരി, മേപ്പാടി 2 പേര്‍ വീതം, മാനന്തവാടി, കണിയാമ്പറ്റ, തരിയോട്, എടവക, വെങ്ങപ്പള്ളി, മുട്ടില്‍, വെള്ളമുണ്ട, പനമരം സ്വദേശികളായ ഓരോരുത്തരും രണ്ട് തമിഴ്‌നാട് സ്വദേശികളും വീടുകളില്‍ ചികിത്സയിലുള്ള 18 പേരുമാണ്  രോഗമുക്തി നേടിയത്.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *